ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധിയായി അരിന്ദം ബാഗ്ചിയെ നിയോഗിച്ചു. നിലവില്‍ വിദേശകാര്യ മന്ത്രാലയ വക്താവും അഡീഷണല്‍ സെക്രട്ടറിയുമാണ് ബാഗ്ചി.
വിദേശകാര്യ വക്താവായി 2021 മാര്‍ച്ചിലാണ് അരിന്ദം ബാഗ്ചി ചുമതലയേറ്റത്. കൊവിഡ്, അതിര്‍ത്തിയില്‍ ചൈന ഉയര്‍ത്തിയ തര്‍ക്കങ്ങള്‍, ജി 20 തുടങ്ങി നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അരിന്ദം ബാഗ്ചിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. അഡീഷണല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് അംബാസഡര്‍ നിയമനത്തിനാണ് ബാഗ്ചിയെ നിശ്ചയിച്ചിരുന്നതെങ്കിലും, ജി 20 ഉച്ചകോടി അവസാനിക്കുന്നത് വരെ വക്താവായി തുടരാന്‍ അദ്ദേഹത്തോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. അരിന്ദം ബാഗ്ചി ചുമതല ഒഴിയുന്നതോടെ വിദേശകാര്യവക്താവ് എന്ന പദവിയിലേക്ക് ജോയിന്റ് സെക്രട്ടറി നാഗരാജ് നായിഡു കാകനൂര്‍, മൗറീഷ്യസിലെ ഹൈക്കമ്മിഷണര്‍ കെ. നന്ദിനി സിംഗ്ല എന്നിവരുള്‍പ്പെടെ നാല് നയതന്ത്രജ്ഞരെയാണ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: