ബ്രസല്‍സ്: കഴിഞ്ഞ ദിവസം ബ്രസല്‍സിലെ ഡൗണ്ടൗണില് രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ചുകൊന്നത് ഐഎസ് ഭീകരന്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താന്‍ ഐഎസ് അംഗമാണെന്ന് സ്വയം വിശേഷിപ്പിച്ചത്. ബല്‍ജിയം-സ്വീഡന് സോക്കര്‍ മത്സരത്തിനിടെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് ബല്‍ജിയവും സ്വീഡനും തമ്മിലുള്ള യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നിര്‍ത്തിവച്ചു.
അക്രമിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അബ്ദുസലാം അല്‍ ഗുലാനി എന്നാണ് പേര് എന്നും ഇയാള്‍ പറയുന്നു. ‘അള്ളാഹു അക്ബര്‍. എന്റെ പേര് അബ്ദുസലാം അല്‍ ഗുലാനി എന്നാണ്. ഞാന്‍ അള്ളാഹുവിന് വേണ്ടി പോരാടുന്ന ആളാണ്. ഇസ്ലാമിക് സ്റ്റേറ്റിലെ അംഗമാണ് ഞാന്‍. ഞങ്ങളെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നുണ്ട്, പക്ഷേ ഞങ്ങളെ വെറുക്കുന്നവരെ ഞാനും വെറുക്കുകയാണ്. ഇസ്ലാമിന് വേണ്ടിയാണ് ഞങ്ങള്‍ ജീവിക്കുന്നത്. അതുപോലെ മതത്തിന് വേണ്ടി മരിക്കാനും തയാറാണ്. ഞാന്‍ മൂന്ന് സ്വീഡിഷ് പൗരന്മാരെ കൊന്നിട്ടുണ്ട്. അസ്ലാം അലൈകും” ഇയാള്‍ വീഡിയോയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: