തിരുവനന്തപുരം: ജര്‍മ്മന്‍ ഭാഷാ പ്രാവീണ്യ പരീക്ഷയ്ക്കുള്ള അവസരം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ചില ഏജന്‍സികള്‍ തട്ടിപ്പ് നടത്തുന്നതിനെതിരെ ന്യൂഡല്‍ഹിയിലെ മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തെത്തി. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായി മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജര്‍മ്മന്‍ ഭാഷാ പ്രചാരണത്തിനായി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ സര്‍ക്കാര്‍ സ്ഥാപനമാണ് മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഷാ പ്രചാരണത്തിനൊപ്പം ആഗോളതലത്തില്‍ പ്രാവീണ്യ പരീക്ഷ നടത്തുന്നതും ഈ സ്ഥാപനമാണ്. മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അംഗീകൃത വെബ്സൈറ്റിലൂടെ മാത്രമേ വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാവൂ എന്ന് അറിയിച്ചു. പരീക്ഷാ കേന്ദ്രം, ഏതു തരം പരീക്ഷ എന്നിവയൊക്കെ വെബ്സൈറ്റിലൂടെ അറിയാം.
പരീക്ഷാ തട്ടിപ്പിനിരയാവര്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്ന് മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഇവര്‍ നടത്തുന്ന നിയമപോരാട്ടത്തില്‍ എല്ലാ വിധ സഹകരണവും സ്ഥാപനം നല്‍കും. ഭാവിയില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കാതിരിക്കുന്നതിനു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്നതിന് പുറമെ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജര്‍മ്മന്‍ ഭാഷ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാന പരീക്ഷകള്‍ നടത്താനുള്ള ചുമതല മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടിനാണ്. ഈ പരീക്ഷ വിജയിച്ചാല്‍ മാത്രമെ ജര്‍മ്മനിയില്‍ പഠിക്കാനോ ജോലി ചെയ്യാനോ സാധിക്കൂ. അതിനാല്‍ തന്നെ മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
വര്‍ഷം തോറും ആഗോളതലത്തിലെ മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വഴി അഞ്ച് ലക്ഷത്തിലധികം പേരാണ് ജര്‍മ്മന്‍ ഭാഷാപരീക്ഷയെഴുതുന്നത്. അടുത്ത കാലത്ത് ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ധാരണപ്രകാരം ജര്‍മ്മനിയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്.
ഈ തള്ളിക്കയറ്റം മുതലെടുത്താണ് പല ഏജന്റുമാരും വിദ്യാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കുന്നതെന്ന് മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് സംശയിക്കുന്നു. അതിനാല്‍ തന്നെ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനായി മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശ്രമിക്കുകയാണ്.
ഈ തട്ടിപ്പിനിരയാവരോട് മാക്സ്മുള്ളര്‍ ഭവന്/ ഗോഥെ ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഈ സ്ഥാപനം വിദ്യാര്‍ത്ഥികളോടും അവരുടെ കുടുംബാങ്ങളോടുമൊപ്പമാണെന്നും ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: