ബീജിംഗ് : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ബെയ്ജിംഗിലെത്തി.
ചൈനയുടെ മൂന്നാമത്തെ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭ ഫോറത്തിലേക്ക് ഷി ജിന്‍പിങ്ങ് പുടിനെ ക്ഷണിച്ചിരുന്നു. 130 രാജ്യങ്ങളിലെ നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇസ്രായേല്‍-ഹമാസ് യുദ്ധവും റഷ്യയുടെ യുക്രൈന് അധിനിവേശവും ചര്‍ച്ചയാകാനും സാധ്യതയുണ്ട്.
യുക്രൈന് യുദ്ധവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം പുടിന് സന്ദര്‍ശിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ചൈന.ഐസിസിയില്‍ അംഗമായ 123 രാജ്യങ്ങളില്‍ ചൈന ഉള്‍പ്പെടുന്നില്ല. അതിനാല്‍ പുടിനെ അറസ്റ്റ് ചെയ്ത് വിചാരണയ്ക്കായി ഹേഗിലേക്ക് മാറ്റാന്‍ ചൈനയ്ക്ക് ബാധ്യതയില്ല.
ഈ മാസം ആദ്യം പുടിന് കിര്‍ഗിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും മുന്‍ സോവിയറ്റ് റിപ്പബ്ലിക് രാജ്യങ്ങള്‍ക്ക് പുറത്ത് അദ്ദേഹം ഈ വര്‍ഷം സന്ദര്‍ശിച്ച ആദ്യ രാജ്യമാണ് ചൈന. കിര്‍ഗിസ്ഥാനും ഐസിസി അംഗമല്ല.
റഷ്യയുടെ ഉന്നത നയതന്ത്രജ്ഞന് സെര്‍ജി ലാവ്റോവ് പുടിന് മുന്നോടിയായി തിങ്കളാഴ്ച ബീജിംഗിലെത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തി.
ബുധനാഴ്ച വരെ നീളുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ ഇത് മൂന്നാം തവണയാണ് പുടിന് പങ്കെടുക്കുന്നത്. 2017ലും 2019ലും നടന്ന രണ്ട് സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: