കൊച്ചി: ഇരുചക്ര വാഹനയാത്രികരുടെ നടുവേദനയ്ക്ക് പരിഹാരം കണ്ടെത്തിയ യുവാവിന് പേറ്റന്റ്. ലോകത്തിലെ ആദ്യത്തെ ഇ വി ആര് ബി ടെക്നോളജി (ഇലക്ട്രോണിക് വേരിയബിള്‍ റൈസ് ബാര്‍ ) ക്കാണ് പേറ്റന്റ് സ്വന്തമാക്കി. മലയാളിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഹിസാം ഇ.കെ ആണ് ഇവിആര്ബിയില് പേറ്റന്റ് കരസ്ഥമാക്കിയത്.
ഓരോ ഇരുചക്ര വാഹനത്തിലും സീറ്റും ഹാന്‍ഡിലും തമ്മിലുള്ള ഉയരവും അകലവുമാണ് റൈഡിങ് ആംഗിള്‍ നിശ്ചയിക്കുന്നത്. ഓരോ വ്യക്തിക്കും അവരുടെ ഉയരത്തിനും ഇരുപ്പിനും അനുസരിച്ച് റൈഡിങ് ആംഗിളും വ്യത്യസ്തമായിരിക്കുന്നതിനാല്‍ അനുയോജ്യമല്ലാത്ത റൈഡിങ് ആംഗിള്‍ ഇരുപ്പിനെ ബാധിക്കുകയും നടുവേദനയ്ക്ക് കാരണമാകുകയും ചെയ്യും.
ഈ വ്യത്യാസമാണ് പല ഇരുചക്ര വാഹന ഉപഭോക്താക്കളെയും അവര്‍ക്കനുയോജ്യമായ റൈഡിങ് ആംഗിളുള്ള ഒരു നിശ്ചിത മോഡലിലേക്കുമാത്രം ചുരുക്കപ്പെടുന്നത്. ഇതിനൊരു
മികച്ച പരിഹാരമാണ് ഹിസ്സാമിന്റെ ഈ കണ്ടുപിടിത്തം. ഹാന്‍ഡിലിനും ഫോര്ക്കിനുമിടയില് ഘടിപ്പിക്കാവുന്ന ഇ വി ആര് ബി സിസ്റ്റം വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും ഓട്ടത്തിനിടയിലും സ്വിച്ച് ഉപയോഗിച്ച് ഹാന്റിലിന്റെ ഉയരത്തെ വേണ്ടരീതിയില്‍ ക്രമീകരിച്ചുകൊണ്ട് യോജിച്ച റൈഡിങ് ആംഗിള്‍ കൈവരിക്കാന്‍ സഹായിക്കും.
മോട്ടോറിന്റെയും ഗിയറിന്റെയും സഹായത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. 5000 രൂപ ചെലവില്‍ ഏതൊരു ഇരുചക്രവാഹനത്തിലും ഇത് ഘടിപ്പിക്കാനാകുമെന്നാണ് ഹിസാമിന്റെ വാദം. നിപ്പോണ്‍ ഗ്രൂപ്പില്‍ ലെക്സോണ്‍ ടാറ്റയില്‍ ജോലിക്കാരനായ ഹിസാമിന് നിപ്പോണ്‍ ടൊയോട്ട എംഡി ബാബു മൂപ്പന് ആണ് പേറ്റന്റിന് അപേക്ഷിക്കാന്‍ വേണ്ട പിന്തുണയും സാമ്പ
ത്തിക പിന്തുണയും നല്‍കിയത്.
ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഉപകാരപ്രദമാകും ഈ നൂതന കണ്ടുപിടിത്തം. സ്വിച്ചിനു പകരം വോയിസ് അസിസ്റ്റും ആംഗ്യഭാഷ കണ്ട്രോളും ഇ വി ആര് ബി യില്‍ ഉള്പെടുത്താനാകുമെന്ന് ഹിസാം പറയുന്നു.
തൃക്കാക്കര സ്വദേശിയായ ഹിസാം കാര്‍ഡിനാള്‍ ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം നേടിയശേഷം പൂക്കാട്ടുപടി കെ എം ഇ എ എഞ്ചിനീയറിംഗ് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടി. കാക്കനാട് അത്താണിയില്‍ വര്‍ക്ഷോപ്പ് ഉടമയായ കുഞ്ഞുമുഹമദാണ് അച്ഛന്. മാതാവ് സൗദ. ഭാര്യ:ദില്‍ഷ. സഹോദരങ്ങള്‍: ആരിഫ് ഇ.കെ, ആഷിം
പ്രതികരിക്കാൻ ഇവിടെ എഴുതുക: