ന്യൂദല്‍ഹി: ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സി.ഇ.ഒയായ സുന്ദര്‍ പിച്ചൈയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്ച്വലായി ആശയവിനിമയം നടത്തി.
ഭാരതത്തിലെ ഇലക്ട്രോണിക്സ് നിര്‍മ്മാണ ആവാസവ്യവസ്ഥ വിപുലീകരിക്കുന്നതില്‍ പങ്കാളികളാകാനുള്ള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ ക്രോംബുക്കുകള്‍ നിര്‍മ്മിക്കുന്നതിന് എച്ച്.പിയുമായുള്ള ഗൂഗിളിന്റെ പങ്കാളത്തിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഗൂഗിളിന്റെ 100 ഭാഷാ മുന്‍കൈയെ അംഗീകരിച്ച പ്രധാനമന്ത്രി ഭാരതീയ ഭാഷകളില്‍ നിര്‍മ്മിത ബുദ്ധി (എ.ഐ) ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സദ്ഭരണത്തിനായുള്ള ഐ.ഐ ടൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഗൂഗിളിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്സിറ്റിയില്‍ (ഗിഫ്റ്റ്) ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍സ് സെന്റര്‍ തുറക്കാനുള്ള ഗൂഗിളിന്റെ പദ്ധതികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ജിപേ (ഗൂഗിള്‍പേ), യു.പി.ഐ എന്നിവയുടെ കരുത്തും വ്യാപ്തിയും പ്രയോജനപ്പെടുത്തി ഭാരതത്തില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ മെച്ചപ്പെടുത്താനുള്ള ഗൂഗിളിന്റെ പദ്ധതികളെക്കുറിച്ച് പിച്ചൈ പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയുടെ വികസന പാതയിലേക്ക് സംഭാവന നല്‍കാനുള്ള ഗൂഗിളിന്റെ പ്രതിബദ്ധതയ്ക്കും അദ്ദേഹം ഊന്നല്‍ നല്കി.
ഡിസംബറില്‍ ന്യൂഡല്‍ഹിയില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എ.ഐ ഉച്ചകോടിയില്‍ വരാനിരിക്കുന്ന ആഗോള പങ്കാളിത്തത്തിലേക്ക് സംഭാവന നല്‍കാനും പ്രധാനമന്ത്രി ഗൂഗിളിനെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: