കോട്ടയം: കോട്ടയം ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രജ്യവിരുദ്ധശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തെഴുതി.
നിരോധിത ഭീകര സംഘടനകളുടെ നിരോധനത്തിന് മുൻപും ശേഷവും ഈരാറ്റുപേട്ട ഇടുക്കി ഭാഗങ്ങൾ കേന്ദ്രീകരിച്ചു രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് എന്ന് ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി അമിത് ഷായ്ക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചു.
സംസ്ഥാനം ഭരിക്കുന്ന ഇടതു മുന്നണിയും പ്രതിപക്ഷ പാർട്ടികളും മത മൗലികവാദികൾക്ക് സംരക്ഷണമൊരുക്കുന്ന സമീപനമാണ് കാണാൻ സാധിക്കുന്നതെന്നും അപകടകരമായ സാഹചര്യത്തിലേക്കാണ് കോട്ടയം ഇടുക്കി ജില്ലകൾ നീങ്ങുന്നതെന്നും ഹരി ആഭ്യന്തര മന്ത്രിക്കു നൽകിയ പരാതിയിൽ ആരോപിച്ചു.
കോട്ടയം ഇടുക്കി ജില്ലകളിൽ തീവ്രവാദ സേനയുടെ നിരീക്ഷണവും ഓഫീസും തുറക്കണമെന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും തീവ്രവാദ കേസിൽ പെട്ടവർക്ക് ഇരുപതിലേറെ സ്ഥലങ്ങളിൽ സ്വീകരണം നൽകിയ രാജ്യത്തെ ഏക സ്ഥലം ഈരാറ്റുപേട്ടയാണെന്നും എൻ ഹരി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചു.
ഇരു ജില്ലകളുടേയും അതിര്‍ത്തിയായ ഈരാറ്റുപേട്ടയില്‍ തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രം വേണമെന്ന ജില്ലാ പോലീസ് മേധാവിയുടെ നിലപാട് വിവാദമായിരുന്നു. പ്രദേശത്തെ മതപരമായ പ്രശ്നങ്ങള്‍, തീവ്രവാദ പ്രശ്നങ്ങള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവയുടെ പ്രത്യേക വസ്തുതകള്‍ കണക്കിലെടുത്ത്ാണ്് ഡിജിപിയോട് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് രേഖാമൂലം ആവശ്യം ഉന്നയിച്ചത്.
ഈ പ്രദേശത്തെ മതപരമായ പ്രശ്നങ്ങള്‍, തീവ്രവാദ പ്രശ്നങ്ങള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവയുടെ പ്രത്യേക വസ്തുതകള്‍ കണക്കിലെടുത്ത് പോലീസ് സ്റ്റേഷന്റെ കൈവശമുള്ള ഭൂമി പോലീസ് ക്വാര്‍ട്ടേഴ്സ്, തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കുന്നതിനും പോലീസ് പിടികൂടിയ കേസ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനും സംരക്ഷിക്കണം.’ എന്നായിരുന്നു പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
റിപ്പോര്‍ട്ട് ഈരാറ്റുപേട്ടയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തുവന്നു. എസ്ഡിപിഐയും പ്രതിശേധവുമായി ഇറങ്ങി. ഈരാറ്റുപേട്ട തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമെന്ന് ജില്ലാ പൊലീസ് മേധാവി നല്കിയ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവിക്കെതിരെ ഉറഞ്ഞുതുള്ളുന്നവരെക്കെതിരെ ബിജെപി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: