തിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം യൂണിയനിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിച്ച ടാങ്കറുകൾക്ക് ദൂരം കണക്കാക്കി തുക നൽകിയതിൽ പിഴവ് കണ്ടെത്തിയിരുന്നു. ഓഡിറ്റർമാർ അപാകത കണ്ടെത്തിയതിനെ തുടർന്ന് 84 ലക്ഷം രൂപ കരാറുകാരിൽ നിന്നും പിടിച്ചു വെച്ചെന്ന് മാനേജിംഗ് ഡയറക്ടർ ഡിഎസ് കോണ്ട അറിയിച്ചു.
പിന്നാലെ സംശയമുള്ള ബില്ലുകളിലെ തുക തടഞ്ഞു വെയ്‌ക്കുവാൻ നിർദ്ദേശം നൽകി. അധിക തുക അനുവദിച്ചിട്ടുണ്ട് എങ്കിൽ ഇത് കുറവ് ചെയ്താകും ബാക്കി തുക അനുവദിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: