ഐസ്വാള്‍ (മിസോറാം): മിസോറാമിലും ബിജെപിക്ക് മോദിഭരണത്തിന്റെ വികസനമന്ത്രം. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷമായ കോണ്‍ഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിലും മോദിക്കെതിരെയാണ് പ്രചരണം. മതം പറഞ്ഞാണ് ഇരുകൂട്ടരും ജനങ്ങളെ സമീപിക്കുന്നത്. കഴിഞ്ഞ തവണ ഒരു എംഎല്‍എ മാത്രമാണ് ബിജെപിക്കുള്ളത്.
എന്നാല്‍ ഇക്കുറി സാഹചര്യം വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് പ്രമുഖ നേതാക്കളാണ് ഭരണകക്ഷിയായ എംഎന്‍എഫില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ സ്പീക്കറായിരുന്ന ലാല്‍റിന്‍ല്യാനയും കെ. ബച്ചുവയുമാണ് എംഎന്‍എഫ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
സംസ്ഥാനത്തിന്റെ വികസനത്തിനായി വലിയ ഫണ്ട് മോദിസര്‍ക്കാര്‍ അനുവദിച്ചിട്ടും അതൊന്നും ഫലപ്രദമായ രീതിയില്‍ സാധാരണ ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വന്‍ലാല്‍മോക ആരോപിക്കുന്നു. ലഹരി, കള്ളക്കടത്ത് സംഘങ്ങളുടെ സ്വതന്ത്രവിഹാരമാണ് മിസോറാമില്‍ നടക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ നിര്‍ണായക പ്രാധാന്യമുള്ള മിസോറാമില്‍ ബിജെപി സര്‍ക്കാര്‍ വരേണ്ടത് ജനങ്ങളുടെ സുരക്ഷയ്‌ക്കും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എംഎന്‍എഫും കോണ്‍ഗ്രസ് സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തില്‍ ഭീതി ജനിപ്പിച്ച് മുതലെടുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് മോക ചൂണ്ടിക്കാട്ടി. മതേതരത്വത്തിന് എതിരാണ് ബിജെപിയെന്നും മറ്റുമാണ് അവരുടെ പ്രചാരണം. എല്ലാവര്‍ക്കുമൊപ്പം നില്ക്കുന്ന ജനക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിത്തട്ട് പ്രചാരണം നടത്തി ഇതിന് മറുപടി നല്കുമെന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: