കൊച്ചി: കേരളത്തിന്റെ ജലഗതാഗത രംഗത്ത് വലിയ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു. സര്‍വീസ് തുടങ്ങി ആറു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് ഈ നേട്ടം.
മഞ്ചേരി സ്വദേശി ആറാം ക്ലാസ് വിദ്യാര്‍ഥി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. കെഎംആര്‍എല്‍ ഫിനാന്‍സ് ഡയറക്ടര്‍ എസ്. അന്നപൂരണി, കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സാജന് പി. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സന്ഹയ്ക്ക് ഉപഹാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: