ന്യൂദല്‍ഹി: ഞങ്ങളുടെ പേര് കളങ്കപ്പെടുത്താന്‍ ഇന്ത്യയില്‍ ചില ഗ്രൂപ്പുകള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തങ്ങളുടെ ആരോപണം ഇപ്പോള്‍ ശരിയായെന്ന് അദാനി ഗ്രൂപ്പ് വക്താവ്. തൃണമൂല്‍ എംപി മഹുവ മൊയ്ത്ര അദാനിയെ കളങ്കപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ ഹീരനന്ദാനി ഗ്രൂപ്പ് സിഇഒ ദര്ശന് ഹീരാനന്ദാനിയുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് വക്താവ് പ്രസ്താവനയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം മഹുവ മൊയ്ത്രയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ ജെയ് ആനന്ദ് ദേഹദ്രായ് സിബിഐയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഒരു വലിയ ക്രിമില്‍ ഗൂഢാലോചനയ്ക്ക് കൈക്കൂലി വാങ്ങിയെന്നാണ് മഹുവ മ1ൊയ്ത്രയ്ക്കെതിരായ പരാതിയില്‍ പറയുന്നത്.
അദാനിയ്ക്കെതിരായ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര കൈക്കൂലിയായി ഏകദേശം രണ്ട് കോടി രൂപയും പുതിയ ആപ്പിള്‍ ഐഫോണും വാങ്ങിയെന്നതാണ് പരാതി. പാര്‍ലമെന്റിലെ ചോദ്യങ്ങളിലൂടെ അദാനിയെയും അദാനി ഗ്രൂപ്പിനെയും കളങ്കപ്പെടുത്തുക എന്നതായിരുന്നു മഹുവ മൊയ്ത്രയുടെ ലക്ഷ്യമെന്ന് പറയുന്നു. അദാനി ഗ്രൂപ്പിന്റെ കീര്‍ത്തിയും വിപണിയിലെ സ്ഥാനവും ഗുഡ് വില്ലും തകര്‍ക്കാനുള്ള ഗൂഢാലോചന 2018 മുതല്‍ ആരംഭിച്ചതായി അഭിഭാഷകന് പരാതിയില്‍ പറയുന്നുണ്ടെന്നും അദാനി വക്താവ് പറയുന്നു.
ഹീരാനന്ദാനി ഗ്രൂപ്പിന്റെ ചില ബിസിനസുകള്‍ അദാനി ഗ്രൂപ്പിന് ലഭിച്ചതിലുള്ള പകയാണ് മഹുവ മൊയ്ത്രയെ കൂട്ടുപിടിച്ച് അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: