Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിച്ചത് അപഹാസ്യം; വിഴിഞ്ഞം പദ്ധതി നീളുന്നത് സര്‍ക്കാര്‍ വിശദീകരിക്കണം: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 10:13 pm IST
in Kerala

തിരുവനന്തപുരം: വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും ക്രെയിനുമായി വന്ന കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്കി സ്വീകരിക്കേണ്ടി വന്ന അവസ്ഥ അപഹാസ്യമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. അസാധ്യമായത് സാധ്യമാക്കി എന്ന് വീമ്പ് പറഞ്ഞ മുഖ്യമന്ത്രി ഓര്‍ക്കണം, നാലു വര്‍ഷം മുന്‍പ് നടക്കേണ്ട ഒരു ചടങ്ങാണ് ഇന്നലെ നടന്നതെന്ന്. മൂന്നാംഘട്ടം ഈ വര്‍ഷം പൂര്‍ത്തിയാകേണ്ട പദ്ധതി അനന്തമായി വൈകിപ്പിച്ച ശേഷം ഒന്നാംഘട്ടം ആഘോഷിക്കാന്‍ അസാധ്യ തൊലിക്കട്ടി വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കടല്‍ക്കൊള്ള എന്ന് ആരോപണമുയര്‍ത്തിയവര്‍ ഇന്ന് അദാനിയെ വാഴ്‌ത്തുകയാണ്. നാട് മുഴുവന്‍ അദാനിയുടെ പണമുപയോഗിച്ച് ഫഌക്‌സ് വച്ചാണ് ആഘോഷം. അദാനി കേരളത്തില്‍ പണമിറക്കിയാല്‍ നല്ല അദാനി അല്ലെങ്കില്‍ ഫാസിസ്റ്റ് ഭീകരന്‍ എന്നതാണ് സിപിഎം നയം. കരാര്‍ ഒപ്പിട്ടതിന്റെ അടുത്ത ദിവസം കടല്‍ക്കൊള്ള എന്ന് എട്ട് കോളം തലക്കെട്ടോടു കൂടിയാണ് പാര്‍ട്ടി പത്രത്തില്‍ വാര്‍ത്ത കൊടുത്തത്. ഇപ്പോള്‍ അതേ കടല്‍ക്കൊള്ളക്കാരന്റെ പടമുള്ള ഫഌക്‌സ് വച്ച് ആഘോഷം നടത്തുന്നു. ആര് വികസനം കൊണ്ടുവന്നാലും അതിനെ തുറന്നമനസോടെ സ്വീകരിക്കാനാകണം. അല്ലെങ്കില്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ട് വേഗതയുണ്ടായ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. 2005 മുതല്‍ 2015 വരെ കേന്ദ്രവും കേരളവും ഭരിച്ചത് ഇടതുവലതു മുന്നണികളാണ്. അന്ന് തമിഴ്‌നാടിന് വേണ്ടി ആഭ്യന്തരമന്ത്രി ചിദംബരം നടത്തിയ ചരടുവലികള്‍ പദ്ധതിക്ക് കുരുക്കായി. ജനങ്ങളുടെ ഓര്‍മയെ പരീക്ഷിക്കരുതെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് ചില സമുദായത്തിന്റെ പേര് മാത്രം പറഞ്ഞ് സിപിഎമ്മും കോണ്‍ഗ്രസും മുതലെടുപ്പ് നടത്തി. ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വിഴിഞ്ഞത്തിന് വേണ്ടി സ്വന്തം വീടും സ്ഥലവും ജീവനോപാധികളും നല്കിയവരാണ് മുല്ലൂര്‍ നിവാസികള്‍.

അവര്‍ക്കെതിരെ പോലീസിന്റെ സംരക്ഷണത്തോടു കൂടി ഏകപക്ഷീയമായ ആക്രമണങ്ങള്‍ സമരത്തിന്റെ പേരില്‍ നടത്തിയില്ലേ. സ്ഥലം എംഎല്‍എ പോലും സെലക്ടീവായി ആണ് പെരുമാറിയത്. ഇരുപതോളം വീടുകളും അമ്പതോളം ആള്‍ക്കാരെയും ആക്രമിച്ചിട്ട് സ്ഥലം എംഎല്‍എ ആ സ്ഥലം ഇതുവരെയും സന്ദര്‍ശിച്ചിട്ടില്ല. എംഎല്‍എ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം അല്ലെന്നും മുരളീധരന്‍ പറഞ്ഞു.

പദ്ധതി വേഗത്തിലാക്കാന്‍ ഇനിയെങ്കിലും ശ്രമമുണ്ടാകണം. കൊവിഡും പ്രളയവും പറയുന്നവര്‍, കൊവിഡ് കാലത്ത് ഉയര്‍ന്ന പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നോക്കണം. പ്രളയം കാരണമായി പറയുന്നവര്‍ ആദ്യം വെള്ളക്കെട്ടിന് സമാധാനമുണ്ടാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: v.muraleedharanKerala Governmentextension of Vizhinjam project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Editorial

ഹിന്ദുക്കളെ കബളിപ്പിക്കാന്‍ മറ്റൊരു മലക്കം മറിച്ചില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.