ദിനം പ്രതി നിരവധി ചുവടുവെയ്‌പ്പുകളാണ് ഐഎസ്ആർഒ മുന്നോട്ട് വെയ്‌ക്കുന്നത്. ചന്ദ്രയാൻ-3യുടെ വിജയം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരുന്നു. അടുത്ത ചുവടുവെയ്‌പ്പെന്ന നിലയിൽ ആദിത്യ എൽ1 വിക്ഷേപിക്കുകയും ഗഗൻയാൻ ദൗത്യത്തിന്റെ പരീക്ഷണഘട്ടങ്ങളുമായി തിരക്കിലാണ് ഇസ്രോ. ഇപ്പോഴിതാ വിജയത്തിന്റെ കൊടുമുടിയിലെത്തി നിൽക്കുന്ന ഇസ്രോയുടെ ഭാഗമാകാൻ നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിൽ ചിലരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകും. ഐഎസ്ആർഒയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നതിന് വേണ്ടി ഏതെല്ലാം വിഷയങ്ങളിലാണ് യോഗ്യത നേടേണ്ടത് എന്നത് സംബന്ധിച്ച് പലർക്കും ധാരണയുണ്ടാകില്ല. ഏതെല്ലാം കോഴ്‌സുകളിലൂടെ ഐഎസ്ആർഒയിൽ ജോലി സ്വന്തമാക്കാം എന്ന് നോക്കാം.
കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം
ഓട്ടോമൊബൈൽ, എയ്‌റോനോട്ടിക്കൽ, മറൈൻ പ്രൊഡക്ഷൻ എന്നിങ്ങനെ നിരവധി സാദ്ധ്യതകളാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗിലൂടെ സാദ്ധ്യമകാുക. ഇതിൽ ബിരുദം സ്വന്തമാക്കുന്നതോടെ ഇസ്രോയിൽ ജോലിക്ക് വേണ്ടി അപേക്ഷിക്കാം.
എയറോസ്‌പേസിൽ ബിരുദാനന്തര ബിരുദം
എയറോസ്‌പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിൽ എംടെക് എന്നീ യോഗ്യതയുള്ളവർക്ക് ഇസ്രോയിൽ അപേക്ഷിക്കാൻ സാധിക്കും.
സ്‌പേസ് സയൻസ് ആൻഡ് ആസ്‌ട്രോഫിസിക്‌സ്
പ്രപഞ്ചത്തിലുള്ള ചെറുതും വലുതുമായ കണങ്ങളെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയുള്ള കോഴ്‌സാണ് ആസ്‌ട്രോഫിസിക്‌സ്. ഐഐടി മദ്രാസ്, ഐഐഎസ്ടി എന്നീ കോളേജുകളിൽ ആസ്‌ട്രോഫിസിക്‌സ് മികച്ച രീതിയിൽ പഠിക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: