ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ വളരെ ചെറിയ ചിലവിൽ നിർമ്മിച്ചെടുത്ത സാങ്കേതികവിദ്യകൾ കണ്ട നാസ പ്രതിനിധി അംഗം ഇത് തങ്ങൾക്ക് വിൽക്കുമോ എന്ന് ചോദിച്ചിരുന്നുവെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ തൊടുന്നതിന് മുമ്പാണ് നാസ പ്രതിനിധി അംഗങ്ങൾ ഇന്ത്യയിലെത്തി ഐഎസ്ആർഒയുടെ ആസ്ഥാനം സന്ദർശിക്കുന്നത്.
ഈ വേളയിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ കണ്ട് അമ്പരന്ന സംഘം ഇത് തങ്ങൾക്ക് വിൽക്കുമോ എന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എപിജെ അബ്ദുൾ കലാം ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വളരെയധികം ചെലവ് കുറച്ച് എളുപ്പത്തിൽ നിർമ്മിച്ചെടുത്ത സാങ്കേതിക വിദ്യയെക്കുറിച്ചാണ് സന്ദർശന വേളയിൽ നാസ സംഘം സംസാരിച്ചത്. ഭാരതം വളരെ ശക്തമായ രാഷ്‌ട്രമാണെന്നും രാജ്യത്തിന്റെ ശക്തിയും ബുദ്ധിയും വളരെ മികച്ചതാണെന്നും എസ് സോമനാഥ് വിദ്യാർത്ഥികളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: