തൃക്കാക്കര: ദളിത് വീട്ടമ്മയെ മോശക്കാരിയായി ചിത്രീകരിച്ച സംഭവത്തില്‍ അമ്പലമേട് സിഐക്കെതിരെ നടപടി ഇഴയുന്നു. ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അമ്പലമേട് പോലീസ്സ്റ്റേഷനില്‍ പരാതി നല്കിയ വീട്ടമ്മയുടെ ഫോണ്‍നമ്പര്‍ മോശക്കാരിയാണെന്ന് ചിത്രീകരിച്ച് മറ്റൊരാള്‍ക്ക് നല്‍കുകയും, ഇയാള്‍ നിരന്തരം വീട്ടമ്മയെ വിളിച്ച് ശല്യം ചെയ്ത സംഭവത്തില്‍ സിഐ ലാല്‍ സി.ബേബിക്കെതിരെ വീട്ടമ്മ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ഡിപ്പാര്‍ട്ട്മെന്റ്തല അന്വേഷണത്തില്‍ കുറ്റക്കാരണമെന്ന് കണ്ടെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
സംഭവത്തില്‍ വീട്ടമ്മ സ്റ്റേഷനിലെത്തി സിഐയെ നേരില്‍കണ്ട് വിവരങ്ങള്‍ തിരക്കിയപ്പോള്‍ അദ്ദേഹം തന്നെ ഇറക്കിവിട്ടതായും വീട്ടമ്മ നല്കിയ പരാതിയില്‍ പറയുന്നു.
ഭൂ മാഫിയയുടെ കൈയില്‍ നിന്നും പണം വാങ്ങിയ സംഭവത്തില്‍ സിഐ വിജിലന്‍സ് അന്വേഷണം നേരിടുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഭൂമാഫിയയുടെ കൈയില്‍നിന്നും പണം വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പോലീസ് സ്റ്റേഷനിലെ രേഖകള്‍ വിജിലന്‍സ് സംഘം പരിശോധിച്ചിരുന്നു.
സിഐക്കെതിരെ രഹസ്യാന്വേഷണ വിഭാഗം പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.ഭരണ മുന്നണിയിലെ പ്രമുഖനായ എംഎല്‍എയാണ് സിഐയെ സംരക്ഷിക്കുന്നതെന്ന് ആക്ഷേപം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: