ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പ് 343.6 കോടിയുടേതാണെന്ന വെളിപ്പെടുത്തലുമായി ഇഡി. 126.8 കോടിയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പും 112 കോടിയെന്ന് ക്രൈംബ്രാഞ്ചും പറഞ്ഞയിടത്താണ് അതിന്റെ രണ്ടര ഇരട്ടിയോളം തുകയുടെ തട്ടിപ്പ് നടന്നതായി ഇഡി കണ്ടെത്തിയത്.
2022 ഡിസംബര്‍ 31 വരെയുള്ള കിട്ടാക്കടങ്ങള്‍, വ്യാജവായ്പകള്‍ എന്നിവ കണക്കാക്കി തിരിച്ചപ്പോഴാണ് ഇത്രയും വലിയ തട്ടിപ്പിന്റെ കണക്ക് വ്യക്തമായത്. പ്രധാനമായും 90 പേരാണ് ഈ തട്ടിപ്പുകള്‍ക്ക് പിന്നിലുള്ളത്. വ്യാജരേഖകളും വിലമതിക്കാനാവത്ത ഈടുകളും നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
പ്രധാന തട്ടിപ്പുകാരുടെയും അവര്‍ ബാങ്കിനെ തട്ടിച്ച് സ്വന്തമാക്കിയ കോടികളുടെയും വിവരങ്ങള്‍::
1. ബാങ്ക് മാനേജരായിരുന്ന ബിജു കരിം, റബ്കോ കമ്മീഷന്‍ ഏജന്‍റായ എ.കെ. ബിജോയ് എന്നിവര്‍ തട്ടിച്ചത് – 35.06 കോടി
2.ബാങ്കിന്റെ ഇടനിലക്കാരനായ പി.പി. കിരണ്‍ തട്ടിച്ചത്- 51 വായ്പകളില്‍ നിന്നായി 48.57 കോടി.
3. ബാങ്കിന്റെ അക്കൗണ്ടന്‍റായിരുന്ന സി.കെ. ജില്‍സ് എട്ട് വായ്പകളില്‍ നിന്നും തട്ടിച്ചത് -5.06 കോടി രൂപ.
4. ബാങ്കിന്റെ അംഗമായിരുന്ന വെങ്ങിണിശേരിയിലെ കെ.ബി. അനില്‍ കുമാര്‍ കുറികളിലൂടെയും ഓവര്‍ ഡ്രാഫ്റ്റിലൂടെയും തട്ടിച്ചത്- 18.93 കോടി രൂപ.
5. സാധാരണ അംഗമായ കോടശ്ശേരിയിലെ പി.കെ. അബ്ദുള്‍ നാസര്‍ എട്ടാളുടെ പേരില്‍ എടുത്തത്- 7.97 കോടി.
6. സാധാരണ അംഗത്വമുള്ള ഗുരുവായൂര്‍ സ്വദേശി വി.എം. അബ്ദുള്‍ ഗഫൂര്‍-9.41 കോടി
7. സാധാരണ അംഗമായ കൊടുങ്ങല്ലൂരിലെ ഒ.ഐ. ഗോപാലകൃഷ്ണന്‍ 14 വായ്പകള്‍ വഴി- 9.86 കോടി.
8. കോടശ്ശേരിയിലെ കെ.കെ. പ്രദീപ് . പത്ത് പേരുടെ പേരില്‍- 8.37 കോടി.
9. തൊട്ടിപ്പാള്‍ സ്വദേശി സി.എം. രാജീവന്‍ 18 പേരുടെ പേരില്‍ 11.07 കോടി.
10. മണലൂരിലെ കെ.ഡി. സുനില്‍കുമാര്‍ 10 രേഖകളുടെ ഈടില്‍- 5.01 കോടി.
11. ഇരിങ്ങാലക്കുട സ്വദേശി ആമിന പള്ളിപ്പറമ്പില്‍ അഞ്ച് വായ്പകള്‍- 4.3 കോടി.
12. തേലപ്പിള്ളിയിലെ പി.വി. രമേഷ് 12 വായ്പകള്‍- 5.11 കോടി.
13. ചേലക്കോട്ടുകരയിലെ ഡേവി വര്‍ഗീസ് – ഏഴ് രേഖകള്‍ -7.06 കോടി.
14. ചേര്‍പ്പിലെ സ്വര്‍ണ്ണവ്യാപാരി അനില്‍ സുഭാഷ് 47 ഇടപാടുകള്‍- 8. 53 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: