കമ്പ്യൂട്ടർ ഉപകരണങ്ങളിലൂടെ സുപരിചിതമാണ് തായ് വാൻ ഇലക്ട്രോണിക്‌സ് ബ്രാൻഡായ ഏസർ. ഇപ്പോഴിതാ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രോണിക്‌സ് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുവി 125 4ജി എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിന് 99,999 രൂപയാണ് എക്‌സ് ഷോറും വില. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക് ഈബൈക്ക്‌ഗോ എന്ന് ഇവി സ്റ്റാർട്ട് അപ്പ് ആണ് മുവി 125 4ജി വികസപ്പിച്ചിരിക്കുന്നത്.
ആകർഷണീയമായ രൂപകൽപ്പനയാണ് ഇതിനുള്ളത്. വൃത്താകൃതിയിലാണ് എൽഇഡി ഹെഡ്‌ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും സിംഗിൾ പീസ് സീറ്റ് എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രത്യേകതകൾ. വളരെ ലളിതമായ രൂപകൽപ്പനയാണ് ഇതിനുള്ളത്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും പിൻഭാഗത്തായി സിംഗിൾ ഓഫ്‌സെറ്റ് മോണോഷോക്കും നൽകിയിട്ടുണ്ട്. ഡിസ്‌ക് ബ്രേക്കുകളാണ് മുന്നിലും പിന്നിലുമായി ഘടിപ്പിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ ബാറ്ററി സ്വാപ്പബിൾ സാങ്കേതിക വിദ്യയാണ് ഇതിലുള്ളത്. മാറ്റി ഉപയോഗിക്കാനാകുന്ന ബാറ്ററിയാണ് ഇതിനുള്ളത്. 48 വാട്ട് 3.2 ആംപിയറിന്റെ രണ്ട് ബാറ്ററികളാണ് ഇതിലുള്ളത്.ഒറ്റചാർജിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. പരമാവധി 75 കിലോമീറ്റർ വേഗത്തിൽ വരെ മണിക്കൂറിൽ സഞ്ചരിക്കാനാകും. നാല് മണിക്കൂറിനുള്ളിൽ ബാറ്ററി ഫുൾ ചാർജ് ചെയ്യാനാകുമെന്ന് കമ്പനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: