ന്യൂദല്‍ഹി: അഴിമതി കോണ്‍ഗ്രസിന്റെ ഡിഎന്‍എയുടെ ഭാഗമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ. ബെംഗളൂരുവിലെ മുന്‍ കോര്‍പ്പറേറ്ററുടെ വസതിയില്‍ നിന്ന് ആദായനികുതി അധികൃതര്‍ 42 കോടി രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് അദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടി വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വൈദഗ്‌ദ്ധ്യം നേടിയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ അടുത്ത ഘട്ടമായിരിക്കുകയാണ്.
കര്‍ണാടകയിലെ ചില കരാറുകാരുടെ വീടുകളില്‍ നിന്ന് 100 കോടിയിലധികം രൂപയുടെ പണം കണ്ടെത്തിയതായി വെളിപ്പെട്ടു. ഇത് അങ്ങേയറ്റം ലജ്ജാകരവും വോട്ടര്‍മാരെ വെറുപ്പിക്കുന്ന സംഭവുമാണെന്ന് എക്‌സിലെ പോസ്റ്റില്‍ അദേഹം പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ അഴിമതി ഡിഎന്‍എയുടെ ഒരു ചെറിയ സാമ്പിള്‍ മാത്രമാണെന്നും ജെപി നദ്ദ പറഞ്ഞു. ഇത്തരം കോണ്‍ഗ്രസ് പിന്തുണയുള്ള കരാറുകാര്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കള്ളം പറയുന്നതില്‍ സജീവമായിരുന്നു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും അഴിമതി നടത്തുന്നതിനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പണം സ്വരൂപിക്കുന്നതിനുമുള്ള എടിഎമ്മാക്കി മാറ്റിയത് കര്‍ണാടകയുടെ ദൗര്‍ഭാഗ്യമാണ്. കോണ്‍ഗ്രസും അഴിമതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും കോണ്‍ഗ്രസിന് എപ്പോഴും അഴിമതിക്ക് ഉറപ്പുനല്‍കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ജെപി നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: