ടെല്‍അവീവ്: ഗാസയുടെ വടക്കന്‍ പ്രദേശത്തു നിന്ന് ജനങ്ങള്‍ക്ക് ഒഴിയാന്‍ ഇസ്രായേല്‍ നല്കിയ സമയം അവസാനിച്ചിരിക്കുകയാണ്. ഗാസയില്‍ നിലവില്‍ ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരര്‍ക്കു നേരെ ശക്തമായ ആക്രമണം അഴിച്ചു വിടുന്നതിനാണ് ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്.
ഹമാസ് ഭീകരര്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പദ്ധതിയിടുന്നതിനാല്‍ ഗാസയുടെ വടക്കന്‍ ഭാഗത്ത് താമസിക്കുന്ന 1.1 ദശലക്ഷം നിവാസികള്‍ക്ക് തെക്കന്‍ മേഖലയിലേക്ക് മാറാന്‍ ഇസ്രായേല്‍ സമയപരിധി നല്‍കിയിരുന്നു. തങ്ങളുടെ യുദ്ധം ഗാസയിലെ ജനങ്ങളോടല്ലെന്നും ഹമാസുമായും ആണെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് ഐഡിഎഫ് ഗാസയുടെ ചില ഭാഗങ്ങളില്‍ നിരന്തരം ബോംബാക്രമണം തുടരുന്നതും.
അതേസമയം, ഹമാസ് തങ്ങളെ യുദ്ധബാധിത പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നും സുരക്ഷ തേടുന്നത് തടയാന്‍ അവരുടെ ഐഡികളും മൊബൈല്‍ ഫോണുകളും എടുത്ത് മാറ്റുന്നില്ലെന്നും ഗാസയിലെ ജനങ്ങള്‍ വെളിപ്പെടുത്തി. ഇത് ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങളെ പ്രതിരോധമായി വച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുന്ന സമീപനമാണ് ഹമാസിനുള്ളത്. ഇരവാദം ഉന്നായിക്കാന് ഇതു സഹായിക്കുമെന്ന ലക്ഷ്യത്തിലാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: