Categories: Cricket

ലോകകപ്പില്‍ വമ്പന്‍ അട്ടിമറി; ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍

അഫ്ഗാന്‍ ഉയര്‍ത്തിയ 285 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് പുറത്തായി

Published by

ന്യൂദല്‍ഹി: ഏകദിന ലോകകപ്പില്‍ വമ്പന്‍ അട്ടിമറി . അഫ്ഗാനിസ്ഥാന്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തു. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം.

അഫ്ഗാന്‍ ഉയര്‍ത്തിയ 285 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് പുറത്തായി. അഫ്ഗാനിസ്ഥാന്റെ ടൂര്‍ണമെന്റിലെ ആദ്യ വിജയമാണിത്.

ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് അഫ്ഗാനിസ്ഥാന് വേണ്ടി കാഴ്ച വച്ചത്. രണ്ട് റണ്‍സ് എടുത്ത ബെയര്‍‌സ്റ്റോയെ ഫറൂഖി പുറത്താക്കി. മലാന്‍ 32 റണ്‍സ്,റൂട്ട് 11 റണ്‍സ് , ബറ്റ്‌ലര്‍ 9 റണ്‍സ്, ലിവിങ്‌സ്റ്റോണ്‍ 10 റണ്‍സ് , വോക്‌സ് 9 റണ്‍സ് എന്നിങ്ങനെയാണ് ഇംഗ്ലണ്ട് ബാട്‌സ്മാന്‍മാരുടെ സ്‌കോര്‍. 66 റണ്‍സ് എടുത്ത ബ്രൂകിനെ മുജീബ് പുറത്താക്കി.

മുജീബു റഹ്മാനും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതം നേടി ബൗളര്‍മാരില്‍ തിളങ്ങി. മുഹമ്മദ് നബി 2 വിക്കറ്റെടുത്തു. നവീനുല്‍ ഹഖ്, അഫസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 284 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. 57 പന്തില്‍ നിന്ന് 80 റണ്‍സ് അടിച്ച ഗുര്‍ബാസ് ആണ് ടോപ് സ്‌കോറര്‍. ഇക്രാം 58 റണ്‍സ് നേടി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by