ശ്രീനഗര്‍: ഇക്കുറി ഭയമേതുമില്ലാതെ ക്രിക്കറ്റില്‍ പാകിസ്ഥാനിരായ ഇന്ത്യയുടെ വിജയം കശ്മീരില്‍ വ്യാപകമായി ആഘോഷിക്കപ്പെട്ടു. സാധാരണ തീവ്രവാദത്തെ ഭയന്ന് രാത്രിയില്‍ വീടിനുള്ളില്‍ ഒളിക്കുന്നവരാണ് ഇക്കുറി സ്വതന്ത്രമായി ആഘോഷിച്ചത്.
Jammu and Kashmir celebrates India's victory over Pakistan.pic.twitter.com/n3ey5iMYgy
— Mufaddal Vohra (@mufaddal_vohra) October 14, 2023
ഇന്ത്യന്‍ പതാക വീശിയും പടക്കങ്ങള്‍ പൊട്ടിച്ചും തെരുവുകളില്‍ നൂറുകണക്കിന് യുവാക്കള്‍ ഇന്ത്യയുടെ അവിസ്മരണീയ ജയം ആഘോഷിച്ചിരുന്നു. സമൂഹമാധ്യമങ്ങളില്‍ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെയ്ക്കപ്പെട്ടിരുന്നു.
ഇന്ത്യാ, ഇന്ത്യാ എന്ന ആര്‍പ്പുവിളികളോടെയായിരുന്നു കശ്മീരിലെ യുവാക്കള്‍ വിജയം ആഘോഷിച്ചത്. ഇതുവരെ കളിച്ച എട്ടു കളികളില്‍ എട്ടിലും ഇന്ത്യയാണ് വിജയിച്ചത് എന്ന റെക്കോഡും ശനിയാഴ്ചത്തെ വിജയത്തിനുണ്ടായിരുന്നു. 36 പന്തില്‍ 50 റണ്‍സ് തികച്ച രോഹിത് ശര്‍മ്മയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. ശ്രേയസ് അയ്യരും അര്‍ധസെഞ്ച്വറി നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ബാറ്റിംഗ് നിരയെ ജസ്പ്രിത് ബുംറെയും കുല്‍ദീപും ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും പിച്ചിച്ചീന്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: