ന്യൂഡൽഹി: രാജ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും കോൺഗ്രസ് നേതാവുമായിരുന്ന മനോഹർ സിങ് ഗിൽ എന്ന എം.എസ് ഗിൽ അന്തരിച്ചു. വൈകിട്ട് സൗത്ത് ഡൽഹി സാകേതിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം.
1996 മുതൽ 2001 വരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി പ്രവർത്തിച്ചത്.
പഞ്ചാബ് കേഡറിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗിൽ 1980കളിൽ സംസ്ഥാന അഗ്രികൾച്ചർ സെക്രട്ടറിയായിരുന്നു. 2004ൽ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സർക്കാരിൽ യുവജനകാര്യ, കായിക, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രിയായിരുന്നു.
നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2000-ൽ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ അദ്ദേഹത്തിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: