ടെല്‍ അവീവ് : ഗാസയെ ആക്രമിക്കുന്ന ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുമെന്ന മക്ഡൊണാള്‍ഡിന്റെ എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. ഇസ്രയേലിലെ മക്ഡൊണാള്‍ഡിന്റെ ബ്രാഞ്ചാണ് ഇസ്രായേല്‍ ഡെമോക്രാറ്റിക് ഫോഴ്സ് (ഐഡിഎഫ്) സൈനികര്‍ക്ക് ഭക്ഷണം നല്‍കുമെനന്ന് പോസ്റ്റിട്ടത്.
ഇസ്രായേല്‍ സൈനികര്‍ക്ക് 4,000 ഭക്ഷണപ്പൊതികള്‍ അയച്ചെന്നാണ് അമേരിക്കന്‍ കമ്പനിയായ മക്ഡൊണാള്‍ഡിന്റെ ഇസ്രായേല്‍ വിഭാഗം എക്സില്‍ അറിയിച്ചത്. എല്ലാ ദിവസവും 4,000 ഭക്ഷണപ്പൊതികള്‍ നല്‍കുമെന്നും പുറമെ അവര്‍ ഓര്‍ഡര്‍ ചെയ്യുന്ന അധിക ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം സൗജന്യം നല്‍കുമെന്നും മക്ഡൊണാള്‍ഡ് എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
പോസ്റ്റ് വൈറലായതോടെ അറബ് രാജ്യങ്ങളിലെ സാമൂഹ്യ മാധ്യമ ഉപഭോക്താക്കള്‍ മക്ഡൊണാള്‍ഡിന്റെ ഇസ്രയേല്‍ ചായ് വിനെതിരെ രംഗത്തു വന്നു. പാകിസ്ഥാനില്‍, സ്വാധീനമുള്ള വിവിധ സാമൂഹ്യമാധ്യമ ഹാന്‍ഡിലുകള്‍ മക്ഡൊണാള്‍ഡിനെ ബഹിഷ്കരിക്കൂ എന്ന പ്രചാരണവും ആരംഭിച്ചു. പിന്നാലെ മക്ഡൊണാള്‍ഡിന്റെ ഇസ്രയേല്‍ ശാഖ പ്രാദേശികമായി അവിടെ പ്രവര്‍ത്തിക്കുന്ന സംരംഭമാണെന്നും അതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പാകിസ്ഥാനിലെ മക്ഡൊണാള്‍ഡ് ശാഖ വ്യക്തമാക്കി.
എന്നാല്‍ ഈ വിശദീകരണത്തില്‍ പാകിസ്ഥാനിലെ ഒരു വിഭാഗം സാമൂഹ്യമാധ്യമ ഉപോയോക്താക്കള്‍ക്ക് വിശ്വാസം വന്നിട്ടില്ല . അവര്‍ ഇപ്പോഴും മക്ഡൊണാള്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: