തൃശ്ശൂര്‍: വനിതാ നേതാവിന്റെ പരാതിയില്‍ നേരത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ എന്‍ വി വൈശാഖന് പകരം പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിച്ച് ഡി വൈ എഫ് ഐ. വി.പി ശരത്ത് പ്രസാദിനെയാണ് ഇന്ന് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വൈശാഖനെ മാറ്റിയപ്പോള്‍ ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിച്ച് വരികയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് ജില്ലാ കമ്മിറ്റിയുടെ ചുമതലയില്‍ നിന്ന് വൈശാഖനെ നീക്കിയത്. തുടര്‍ന്ന് നിര്‍ബന്ധിത അവധിയെടുത്ത് വൈശാഖന് ചികിത്സയില്‍ പോവുകയായിരുന്നു. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. വൈശാഖന് ഡിവൈഎഫ്ഐയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും ഒഴിവായി.
വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്കിയ ആള്‍ക്ക് വൈശാഖന് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന് വാഗ്ദാനം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഒരു വര്‍ഷം മുമ്പുള്ള വീഡിയോയാണിത്.
തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി അഭിഭാഷകനെന്ന നിലയില്‍ മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന് ഇതിനെ ന്യായീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: