ആലപ്പുഴ: മാന്നാറിൽ നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മാന്നാർ കുട്ടമ്പേരൂർ കൃപാസദനത്തിൽ മിഥുൻ കുമാർ ആണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്.
വീട്ടുകാർ പള്ളിയിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൃത്യം നടത്തിയതെന്നാണ് നിഗമനം. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മിഥുൻ തൂങ്ങിമരിച്ചെന്നാണ് പോലീസ് നിഗമനം. മകന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു.
ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: