തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ പതിനാറാമത് സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവല്‍: ബാലികേറാമല (വിജയകൃഷ്ണന്).
കഥാസമാഹാരം: മൂടി (ബി. മുരളി), ട്യൂലിപ് പുഷ്പങ്ങളുടെ പാടം (ഡോ.കെ.കെ. പ്രേംരാജ്). കവിതാ സമാഹാരം: വിളക്കിചേര്‍ത്ത വാക്കുകള്‍ (അഹമ്മദ് ഖാന്), വിചിത്രനര്‍ത്തനം (ബദരി പുനലൂര്‍). കലാവൈജ്ഞാനിക ഗ്രന്ഥം: വരയിലേക്കുള്ള വഴി (കാരയ്ക്കാമണ്ഡപം വിജയകുമാര്‍). വൈജ്ഞാനിക ഗ്രന്ഥം: നാല് വാല്യങ്ങള്‍ (ജോസ് ചന്ദനപ്പള്ളി). ചലച്ചിത്രഗ്രന്ഥം: മൗനത്തിന്റെ തമ്പില്‍ നിന്ന് (എം. ചന്ദ്രപ്രകാശ്). നാടകഗ്രന്ഥം: നാട്യകലയുടെ വിഭാതസരണികള് (ഡോ. രാജാവാര്യര്‍). സാംസ്കാരിക ഗ്രന്ഥം: പ്രവാസം, പ്രതിനിധാനവും സര്‍ഗാത്മകതയും (ഡോ. കെ.കെ. ശിവദാസ്). ജീവചരിത്ര ഗ്രന്ഥം: കര്‍മശുദ്ധിയുടെ സൗമ്യതേജസ് (എല്‍.വി. ഹരികുമാര്‍). നിയമഗ്രന്ഥം: നിയമനിഴലുകള്(അഡ്വ. എ. നസീറ).
തിക്കുറിശ്ശി സുകുമാരന്‍ നായരുടെ 107-ാം ജന്മദിനമായ നാളെ വൈകിട്ട് നാലിന് പാളയം നന്ദാവനം പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന് പ്രസിഡന്റ് ബി. മോഹനചന്ദ്രന് നായരും സെക്രട്ടറി രാജന് വി. പൊഴിയൂരും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: