Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവരാത്രി വിഗ്രഹങ്ങള്‍ ശ്രീപത്മനാഭ സന്നിധിയിലെത്തി; ഭക്തിസാന്ദ്രമായി തലസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 05:46 am IST
in Kerala

തിരുവനന്തപുരം: ആനപ്പുറത്ത് സരസ്വതി ദേവിയും വെള്ളിക്കുതിരമേലേറി കുമാരസ്വാമിയും പല്ലക്കില്‍ മുന്നൂറ്റിനങ്കയും നവരാത്രി പൂജകള്‍ക്കായി പത്മനാഭ സന്നിധിയിലെത്തി. ഉടവാളിനൊപ്പം സരസ്വതി വിഗ്രഹത്തെ പത്മതീര്‍ഥക്കരയിലെ നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും പൂജക്കിരുത്തി. ഇതോടെ നവരാത്രി ആഘോഷങ്ങള്‍ക്കും തുടക്കമായി.

പത്മനാഭപുരം കൊട്ടാരത്തിലെ തേവരക്കെട്ടില്‍നിന്ന് സരസ്വതി ദേവി, വേളിമലയിലെ കുമാരസ്വാമി, ശുചീന്ദ്രം ക്ഷേത്രത്തില്‍നിന്ന് മുന്നൂറ്റിനങ്ക എന്നിവരുടെ വിഗ്രഹങ്ങളാണ് ഘോഷയാത്രയായി പോലീസ് അകമ്പടിയോടെ അനന്തപുരിയില്‍ എത്തിച്ചത്. വിഗ്രഹങ്ങള്‍ക്ക് അനന്തപുരിയില്‍ ഭക്തിനിര്‍ഭരമായ സ്വീകരണമാണ് ഒരുക്കിയത്.

വൈകുന്നേരം 4 മണിയോടെയാണ് കരമന ആവടയമ്മന്‍ ക്ഷേത്രത്തില്‍ നവരാത്രി വിഗ്രഹങ്ങള്‍ എത്തിച്ചേര്‍ന്നത്. കരമനയില്‍ വിഗ്രഹഘോഷയാത്രയെ കേരള പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.അനന്തഗോപന്റെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ജി. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ കരമന അജിത്ത്, മഞ്ജു ജി.എസ്., ശ്രീദേവി, മഞ്ജു പി.വി., ആശാനാഥ് തുടങ്ങിയവരും വിഗ്രഹങ്ങള്‍ക്ക് അകമ്പടി സേവിച്ചു. പൂജയും അഭിഷേകവും കഴിഞ്ഞ് ആറ് മണിയോടെ കരമന ക്ഷേത്രത്തില്‍നിന്ന് തിരിച്ച ഘോഷയാത്രയ്‌ക്ക് ഓട്ടോ ഡ്രൈവേഴ്‌സ് മസ്ദൂര്‍ സംഘം യൂണിറ്റ് പ്രസിഡന്റ് ജഗദീഷ് കുമാറിന്റെ നേതൃത്വത്തില്‍ കരമന ഓട്ടോസ്റ്റാന്റിലെ തൊഴിലാളികള്‍ സ്വീകരണം നല്‍കി.

തുടര്‍ന്ന് വഴിനീളെ തട്ടം നിവേദ്യംവച്ച് ജനങ്ങള്‍ നവരാത്രി വിഗ്രഹങ്ങളെ സ്വീകരിച്ചു. ചെറിയ ചാറ്റല്‍മഴ പെയ്‌തെങ്കിലും ജനം അതൊന്നും വകവയ്‌ക്കാതെ ഘോഷയാത്രയെ വരവേറ്റു. കിള്ളിപ്പാലത്ത് നവരാത്രി ആഘോഷ ട്രസ്റ്റ് ചെയര്‍മാന്‍ ജി. മാണിക്കം, പ്രസിഡന്റ് അനന്തപുരി മണികണ്ഠന്‍, സെക്രട്ടറി എസ്.ആര്‍. രമേശ് എന്നിവരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കിള്ളിപ്പാലം, ആര്യശാല, ചാല, കിഴക്കേകോട്ട, കോട്ടയ്‌ക്കകം എന്നിവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ഘോഷയാത്രയെ വരവേല്‍ക്കാന്‍ ഭക്തര്‍ ഒരുക്കിയിരുന്നത്. തുടര്‍ന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ നവരാത്രി മണ്ഡപത്തില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ രാജകുടുംബങ്ങളും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.

ഇന്ന് ആരംഭിക്കുന്ന നവരാത്രി പൂജയ്‌ക്ക് 24 ന് സമാപനമാകും. ചരിത്രസ്മാരകമായ കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലെ സംഗീതോത്സവത്തിനും ഇന്ന് തുടക്കമാകും. മഹാനവമി ദിവസമായ ഒക്ടോബര്‍ 23 വരെ ദിവസവും വൈകീട്ട് 6 മുതല്‍ രാത്രി 8.30 വരെയാണ് കച്ചേരി. നവരാത്രി വ്രതാരംഭത്തിനു തുടക്കമാകുന്നതോടെ വിഗ്രഹദര്‍ശനത്തിനും പൂജകള്‍ക്കും തിരക്കേറും. സുരക്ഷയ്‌ക്കായി പ്രത്യേക ക്രമീകരണങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags: Navratri idolsNavaratri FestivalThiruvananthapuramsri padmanabha swami temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.