കൊച്ചി: സണ്‍ ഇന്ത്യാ (സേവ് ഔര്‍ നേഷന്‍ )സംസ്ഥാന സമ്മേളനം ഡിസംബര്‍ ആദ്യവാരം തൃശ്ശൂരില്‍ നടത്തും. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം സംഘടനയുടെ പ്രവര്‍ത്തന രൂപരേഖയ്ക്ക് അംഗീകാരം നല്കി.
ഇസ്രയേലിനു നേരെ ഹമാസ് ഭീകരര്‍ നടത്തിയ പൈശാചിക ആക്രമണത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യോഗം അഭിനന്ദിച്ചു. ബാഹ്യമായും ആഭ്യന്തരമായും ഒളിഞ്ഞും തെളിഞ്ഞും രാജ്യസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെ തുറന്നു കാട്ടാന്‍ പ്രചാരണം നടത്തും. ഭദ്രമായ കുടുംബം, ഒരൊറ്റ ജനത, ചൂഷണരഹിതമായ പാരിസ്ഥിതിക വ്യവസ്ഥ, ലഹരി രഹിത ഭാരതം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്രാമതലം വരെ വ്യാപിപ്പിക്കും.
മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തുവാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കേണല്‍ ഡിന്നി അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ബിജു തോമസ്, സണ്ണി ജോസഫ്, കെ.ബി. ശ്രീകുമാര്‍, ഫാ. ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സണ്‍ ഇന്ത്യാ സംസ്ഥാന സമിതി യോഗത്തില്‍ ഫാ. ബിജോയ് സംസാരിക്കുന്നു. ബിജു തോമസ്, സണ്ണി ജോസഫ്, കേണല്‍ ഡിന്നി, കെ.ബി. ശ്രീകുമാര്‍, മുഹമ്മദ് ഷെരീഫ് സമീപം
പ്രതികരിക്കാൻ ഇവിടെ എഴുതുക: