കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്ലിം പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണം.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഭീകരസംഘടന ഏറ്റെടുത്തു. ഇക്കാര്യം ടെലഗ്രാം മെസേജ് ആപ്പില്‍ പോസ്റ്റ് ചെയ്തു. ബോംബ് സ്ഫോടനത്തിന്റെ വലിയ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: