കോട്ടയം: ഈരാറ്റുപേട്ടയില്‍ തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രം വേണമെന്ന ജില്ലാ പോലീസ് മേധാവിയുടെ നിലപാട് വിവാദമാകുന്നു. പ്രദേശത്തെ മതപരമായ പ്രശ്‌നങ്ങള്‍, തീവ്രവാദ പ്രശ്‌നങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയുടെ പ്രത്യേക വസ്തുതകള്‍ കണക്കിലെടുത്ത്ാണ്് ഡിജിപിയോട് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക് രേഖാമൂലം ആവശ്യം ഉന്നയിച്ചത്. വില്ലേജ് ഓഫീസും മിനി സിവില്‍ സ്‌റ്റേഷനും നിര്‍മ്മിക്കുന്നതിനായി ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനെതിരെ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ഈ പ്രദേശത്തെ മതപരമായ പ്രശ്‌നങ്ങള്‍, തീവ്രവാദ പ്രശ്‌നങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയുടെ പ്രത്യേക വസ്തുതകള്‍ കണക്കിലെടുത്ത് പോലീസ് സ്‌റ്റേഷന്റെ കൈവശമുള്ള ഭൂമി പോലീസ് ക്വാര്‍ട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പോലീസ് പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കുന്നതിനും പോലീസ് പിടികൂടിയ കേസ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനും സംരക്ഷിക്കണം.’ എന്നായിരുന്നു റിപ്പോര്‍ട്ടിലുള്ളത്.
പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട് ഈരാറ്റുപേട്ടയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തുവന്നു. ഈരാറ്റുപേട്ട തീവ്രവാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമെന്ന് ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവിക്കെതിരെ ഉറഞ്ഞുതുള്ളുന്നവരെക്കെതിരെ ബിജെപി പ്രതികരിച്ചു
ജില്ല പോലീസ് മേധാവി ഈരാറ്റുപേട്ടയെ അപകീര്‍ത്തി എന്നതാണല്ലോ പുതിയ വിവാദം. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്ന് കടത്തിലും പിഎഫ്‌ഐ പോലുള്ള തീവ്രവാദ സംഘടനകള്‍ക്കും കേരളത്തില്‍ വേരോടിക്കാന്‍ വെള്ളവും വളവും നല്‍കിയത് ഈരാറ്റുപേട്ടയിലെ മത മൗലിക വാദികളാണ് എന്നത് വെല്‍ഫെയര്‍ പര്‍ട്ടി നേതാക്കള്‍ മറന്നു പോകരുതെന്ന് മേഖലാ അധ്യക്ഷന്‍ എന്‍ ഹരി പറഞ്ഞു.
‘വാഗമണ്‍ കോലാഹല മേട്ടിലും തങ്ങള്‍ പാറയിലും തീവ്രവാദ ക്യാംമ്പുകള്‍ നടത്താന്‍ കൂട്ടുനിന്ന ഈരാറ്റുപേട്ടയിലെ മതമൗലിക വാദികള്‍ ഇപ്പോഴും ജയിലിലാണ് എന്നത് ആരും മറന്നിട്ടില്ല.രാജ്യ ദ്രോഹ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ കാലും കയ്യും തലയും വെട്ടുമെന്നു പറഞ്ഞുള്ള ഫോണ്‍ കോളുകളുകള്‍ അടക്കമുള്ള തെളിവുകള്‍ നല്‍കിയിട്ടും നിസ്സാരമായി വകുപ്പുകള്‍ ഇട്ട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാട് തന്നെയാണ് ഇത്തരക്കാര്‍ക്ക് കേരളത്തില്‍ വളമായതും.
കോട്ടയം ജില്ലയില്‍ പോലീസിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പച്ചവെളിച്ചം ഇപ്പോഴും സജീവമാണ്. ്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മുസ്ലിം മതമൗലിക വാദികളുടെ കുറ്റകൃത്യങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈരാറ്റുപേട്ടയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതിന്റെ തെളിവാണ് പാലക്കാട് കൊലപാതക കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും ഒളിപ്പിച്ചത്.
ഈരാറ്റുപേട്ടയെന്ന് പോലും പരാമര്‍ശിക്കാതെ നാര്‍ക്കോട്ടിക് ജിഹാദിനെയും ലൗ ജിഹാദിനെയും കുറിച്ച് പറഞ്ഞ പാലാ ബിഷപ്പിനു നേരെ ഈരാറ്റുപേട്ടയില്‍ നിന്ന് കൊലവിളികള്‍ വന്നതും സാക്ഷര കേരളം കണ്ടതാണ്. ഈരാറ്റുപേട്ട കേന്ദ്രീകരിച്ചു ഇപ്പോഴും പ്രവര്‍ത്തിക്കുന്ന രാജ്യ ദ്രോഹികളെയും പോലീസ് സംവിധാനത്തെപോലും വെല്ലുവിളിക്കുന്ന മത തീവ്രവാദ സംഘടനകളെയും നിലയ്‌ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം ‘ എന്‍ ഹരി ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: