ടെല്‍അവീവ്: ‘ഓപറേഷന് അജയ്’യുടെ ഭാഗമായി ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ഇസ്രായേലില്‍ നിന്ന് പുറപ്പെട്ടു. ടെല്‍അവീവ് വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രണ്ട് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ നാലു മണിയോടെ ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഘം വിമാനമിറങ്ങും.
‘ഓപറേഷന് അജയ്’യുടെ ഭാഗമായി ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ വിമാനം വെള്ളിയാഴ്ചയും രണ്ടാമത്തെ വിമാനം ഇന്നും ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇതില്‍ 33 മലയാളികളുണ്ടായിരുന്നു.ആദ്യ വിമാനത്തില്‍ ഏഴു മലയാളികള്‍ ഉള്‍പ്പെടെ 212 പേരും രണ്ടാമത്തെ വിമാനത്തില്‍ രണ്ട് കുഞ്ഞുങ്ങളും ഉള്‍പ്പെടെ 235 പേരും തിരിച്ചെത്തി. ഇതുവരെ 447 പേരാണ് മടങ്ങിയെത്തിയത്.
18,000 ഭാരതീയര്‍ ഇസ്രായേലിലുണ്ട്. മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് നാട്ടിലെത്തിക്കുന്നത്. ഓപ്പറേഷന് അജയ്യുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിദേശ കാര്യമന്ത്രാലയം 24 മണിക്കൂറുമുള്ള കണ്ട്രോള് റൂമും ആരംഭിച്ചു.
ദല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തുന്നതു വരെയുളള കാര്യങ്ങള്‍ സുഗമമാക്കുന്നതിന് കേരള ഹൗസിന്റെ വെബ്സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: