ചെന്നൈ: 300 വര്‍ഷം പഴക്കമുള്ള ചെന്നിമലൈ മുരുകന് ക്ഷേത്രത്തിന്റെ പേര് മാറ്റാനുള്ള ക്രിസ്ത്യന്‍ മുന്നണി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്കെതിരെ പതിനായിരങ്ങളെ അണിനിരത്തി പ്രതിഷേധിച്ച് ഹിന്ദു മുന്നണി. ഇത്രയും വലിയ ഹിന്ദു പ്രതിഷേധം ഇരമ്പിയപ്പോള്‍ ഞെട്ടിയത് തമിഴ്നാട്ടിലെ ദ്രാവിഡപ്പാര്ട്ടീ കേന്ദ്രങ്ങള്‍. .
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് ചെന്നിമലൈ. ഹിന്ദുക്കളുടെയും മുരുക ഭക്തരുടെയും ഹൃദയത്തില്‍ ചെന്നിമലൈയ്ക്ക് സവിശേഷ സ്ഥാനമുണ്ട്. ഈ കുന്നിന് ശിഖരഗിരി, പുഷ്പഗിരി, സിറഗിരി എന്നീ പേരുകളും ഉണ്ട്. ശ്രീ ബാല ദേവരായ സ്വാമികള്‍ മുരുകനെ വണങ്ങി ‘കണ്ഠ ഷഷ്ടി കവചം’ എന്ന ഭക്തിപൂര്‍ണ്ണമായ വരികള്‍ എഴുതിയത് ഈ ചെന്നിമലൈയില്‍ വെച്ചാണ്.
സമൂഹമാധ്യമങ്ങളിലും ഹിന്ദുമുന്നണിയുടെ പ്രതിഷേധ പ്രകടനം വൈറലായി:
Hindu devotees in Tamilnadu protest against the attempt to rename Chennimalai Murugan temple
To “ Kalvaari Mala” or “Yesu Mala,”Chennimalai has deep historical and cultural significance and is sacred abode of Bhagwan Murugan
Save Tamilnadu from Conversion factory 🙏🏼🙏🏼🙏🏼 pic.twitter.com/2fjO0LOOjI
— Sheetal Chopra 🇮🇳 (@SheetalPronamo) October 13, 2023
വിവാദമുണ്ടായത് അനധികൃത ക്രിസ്ത്യന്‍ സംഘങ്ങളുടെ വരവോടെ
ചെന്നിമലൈയിലെ ഹിന്ദു വീടുകളില്‍ അനധികൃതമായ പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ച് ചില ക്രിസ്തീയ ഗ്രൂപ്പുകള്‍ കടന്നുവന്നതോടെയാണ് ഇവിടെ അസ്വസ്ഥത തുടങ്ങുന്നത്. അവര്‍ പിന്നീട് ഹിന്ദു ദൈവങ്ങളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. കാത്തക്കൊടി കാടില്‍ വെച്ച് ജോണ്‍ പീറ്റര്‍ നടത്തിയ പ്രസംഗമാണ് ക്രിസ്തീയ സംഘങ്ങളുടെ രഹസ്യ അജണ്ട വെളിവാക്കിയത്. ചെന്നിമലൈയുടെ പേര് മാറ്റുക, ഹിന്ദുക്കളെ മതം മാറ്റുക, അതിനെ എതിര്‍ക്കാന്‍ വരുന്ന ഹിന്ദുക്കളെ നേരിടുക- ഇതെല്ലാം പ്രസംഗത്തിലുണ്ടായിരുന്നു. ഇതിനെതിരെ ഹിന്ദു മുന്നണിയും ബിജെപിയും രംഗത്തെത്തി. പക്ഷെ എതിര്‍ക്കാന്‍ ചെന്ന ഹിന്ദു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രശ്നം കൂടുതല്‍ വഷളായി.
.
2023 സെപ്തംബര്‍ 26ന് ഒരു വലിയ ക്രിസ്ത്യന്‍ പ്രകടനം നടന്നു. ചെന്നിമലൈ മുരുകന് ക്ഷേത്രക്കുന്നിനെ യേശുമാ, അതല്ലെങ്കില്‍ കാല്‍വരി മല എന്ന് പേരുമാറ്റുകയായിരുന്നു പ്രധാന ആവ്യം. ഈ പദ്ധതിയെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പ്രകടനം. ഇത് ഹിന്ദു മുന്നണിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് ഒക്ടോബര്‍ 13ന് ഹിന്ദു മുന്നണി ഒരു പ്രകടനം സംഘടിപ്പിച്ചത്. ഇതില്‍ 30,000 പേര് പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചെന്നിമലൈയുടെ പേര് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ഡിഎംകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തമിഴ്നാട് ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് എസ്. പീറ്റര്‍ അല്‍ഫോണ്‍സ്, തമിഴ്നാട് സ്പീക്കര്‍ എം. അപ്പാവു എന്നിവരെയാണ് ഹിന്ദുമുന്നണി പേര് മാറ്റത്തിന് പിന്നില്‍ പ്രധാനമായി കുറ്റപ്പെടുത്തുന്നത്.
ജില്ല കളക്ടരുടെ അനുമതിയില്ലാതെയാണ് നിയമവിരുദ്ധ പ്രാര്‍ത്ഥനാലയങ്ങള്‍ സ്ഥാപിച്ച് ക്രിസ്തീയ ഗ്രൂപ്പുകള്‍ ഇവിടെ മതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇനി നിയമപരമായികൂടി ഇതിനെ നേരിടാനാണ് ഹിന്ദു മുന്നണിയുടെ തീരുമാനം. നാടിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണമെന്നായിരുന്നു ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ ആവശ്യം. ഹിന്ദു സമുദായത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആശങ്കങ്ങളാണ് ഇത്രവലിയ ഒരു പ്രതിഷേധ പ്രകടനമായി രൂപപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: