ന്യൂദല്‍ഹി: ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള പി20 അധ്യക്ഷ പദവി ബ്രസീല്‍ പാര്‍ലമെന്റിന് കൈമാറി. ഒമ്പതാമത് പി20 ഉച്ചകോടി ദല്‍ഹിയിലെ യശോഭൂമിയില്‍ വിജയകരമായി സമാപിച്ചതിന് ശേഷം ബ്രസീല്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് പ്രസിഡന്റ് ഓതൂര് സീസര്‍ പെരേര ഡി ലിറയ്ക്കാണ് ബിര്‍ള അധ്യക്ഷ പദവി കൈമാറിയത്.
പാര്‍ലമെന്റുകളുടെ പൊതു പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പി 20 ഉച്ചകോടിയില്‍ എല്ലാ പാര്‍ലമെന്റംഗങ്ങളും സംയുക്ത പ്രസ്താവന അംഗീകരിച്ചത് അഭിമാനകരമാണെന്ന് സമാപന സമ്മേളനത്തില്‍ സംസാരിച്ച ഓം ബിര്‍ള പറഞ്ഞു. സമ്മേളനത്തില്‍ നിലവിലെ ആഗോള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാര്ലമെന്റുകള് ഭാവിയില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ സമ്മേളനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. പാര്‍ലമെന്റില്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: