ദോഹ: ‘ഇന്ത്യന്‍ മുസ്ലിംകള് അറബ് പ്രശ്നങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ഖത്തര്‍ അമീര്‍. ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. മതം മാറിയ മുസ്ലിംകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. അറബ് ലോകം ഗാസയ്ക്കായി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തലുകളുമായി ഗള്‍ഫിലെ ചില പ്രവാസിഇന്ത്യന്‍ മുസ്ളിം സംഘടനകള്‍ രംഗത്തു വന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്് അമീറിന്റെ മുന്നറിയിപ്പ്.
‘ഗാസയിലെ ജനങ്ങളെ കുറിച്ച് അവര്‍ക്ക് അത്രയധികം ആശങ്കയുണ്ടെങ്കില്‍, അവര്‍ അവരുടെ വിമാനങ്ങള്‍ ബുക്ക് ചെയ്യണം. ഗാസയിലെ ജനങ്ങളെ രക്ഷിക്കൂ’ കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടിയായി അമീര്‍ പറഞ്ഞു എന്ന തരത്തില്‍ വിവിധ സാമൂഹ്യമാധ്യമങ്ങളിലാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്, എവിടെ പറഞ്ഞു എന്നോ എന്നു പറഞ്ഞു എന്നോ സൂചിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ വാര്‍ത്തയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്.
പലസ്തീന് വിഷയത്തില്‍ ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ജര്‍മന്‍ സന്ദര്‍ശിച്ചു. സംഘര്‍ഷത്തിന്റെ അനന്തര ഫലങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അമീര്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അമീര്‍ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് സ്കോള്‍സുമായി ബെര്‍ലിനിലെ ചാന്‍സലറി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് പലസ്തീന് വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ചത്.
സംഘര്‍ഷത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും മാനുഷിക ശ്രമങ്ങള്‍ക്കുമായി ഗാസയിലെ സുരക്ഷിത ഇടനാഴികള്‍ തുറക്കേണ്ടതിന്റെയും അക്രമം വ്യാപിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും അമീര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: