Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

അഗ്രികള്‍ച്ചര്‍ ബിരുദ കോഴ്‌സുകളിലേക്ക് ഐസിഎആര്‍ കൗണ്‍സലിങ്: ചോയിസ് ഫില്ലിങ് 15 വരെ

അഗ്രികള്‍ച്ചര്‍/അനുബന്ധ ബിരുദ കോഴ്‌സുകളിലായി 5095 സീറ്റുകളില്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 04:27 pm IST
in Education

ഐസിഎആര്‍-യുജി കൗണ്‍സലിങ് ബ്രോഷര്‍ https://icaradmission.in ല്‍

സിയുഇടി (ഐസിഎആര്‍-യുജി) 2023 റാങ്ക് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം.

രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപ, സീറ്റ് അക്‌സ്പ്റ്റന്‍സ് ഫീസ് 10,000 രൂപ

 

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ആഭിമുഖ്യത്തില്‍ അഗ്രികള്‍ച്ചര്‍/അനുബന്ധ ബിരുദ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ് നടപടികള്‍ക്ക് തുടക്കമായി.

കേരളമടക്കം സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകളിലെ ബിരുദ കോഴ്‌സുകളില്‍ 20 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ടാ സീറ്റുകളിലും നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ഡിആര്‍ഐ) കര്‍ണാല്‍, ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഐഎആര്‍ഐ) ന്യൂദല്‍ഹി, ആര്‍എല്‍ബി സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ വാഴ്‌സിറ്റി ഝാന്‍സി, ഡോ.ആര്‍.പി. സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ വാഴ്‌സിറ്റി പുസ എന്നിവിടങ്ങളിലെ കാര്‍ഷിക/അനുബന്ധ ബിരുദ കോഴ്‌സുകളില്‍ മുഴുവന്‍ സീറ്റുകളിലും മറ്റുമാണ് പ്രവേശനം.
അലോട്ട്‌മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടികളുമടങ്ങിയ ഐസിഎആര്‍-യുജി കൗണ്‍സലിങ് ബ്രോഷര്‍ https://icaradmission.in ല്‍ ലഭ്യമാണ്.

സിയുഇടി (ഐസിഎആര്‍-യുജി) 2023 റാങ്കുകാര്‍ക്കാണ് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അവസരം. പ്രവേശനമാഗ്രഹിക്കുന്ന കോഴ്‌സുകളും സ്ഥാപനങ്ങളും ഉള്‍പ്പെടുത്തി ഒക്‌ടോബര്‍ 15 വരെ ചോയിസ് ഫില്ലിങ്, രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ചോയിസ് ഫില്ലിങ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കോഴ്‌സുകളും സ്ഥാപനങ്ങളും കൗണ്‍സലിങ് ബ്രോഷറിലുണ്ട്.

സീറ്റ് അലോട്ട്‌മെന്റ് നാല് റൗണ്ടുകളായിട്ടാണ്. ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്-അപ്/ഫൈനല്‍ റൗണ്ട് അലോട്ട്‌മെന്റുണ്ട്.

ഒന്നാം റൗണ്ട് അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 16 വൈകുന്നേരം 5 മണിക്ക് വെബ്‌സൈറ്റില്‍ പ്രസി
ദ്ധപ്പെടുത്തും. 18 വൈകുന്നേരം 5 മണിക്ക് മുമ്പ് ഡോക്കുമെന്റ് അപ്‌ലോഡ് ചെയ്യണം. ഒക്‌ടോബര്‍ 25 ന് സീറ്റ് അക്‌സ്പ്റ്റന്‍സ് ഫീസായി 10,000 രൂപ ഒടുക്കണം. 27 ന് റിപ്പോര്‍ട്ട് ചെയ്ത് വ്യവസ്ഥകള്‍ പാലിച്ച് അഡ്മിഷന്‍ നേടാവുന്നതാണ്.

രണ്ടാം റൗണ്ട് സീറ്റ് അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 30 വൈകുന്നേരം 5 മണിക്ക് പ്രസിദ്ധപ്പെടുത്തും. നവംബര്‍ ഒന്നിനകം ഡോക്കുമെന്റ് അപ്ലോഡ് ചെയ്യാം. 7 വരെ അക്‌സ്പ്റ്റന്‍സ് ഫീസ് അടയ്‌ക്കാം. 9 നകം റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.

മൂന്നാം റൗണ്ട് അലോട്ട്‌മെന്റ് നവംബര്‍ 13 വൈകിട്ട് 5 മണിക്ക്. 15 വരെ ഡോക്കുമെന്റ് അപ്‌ലോഡ് ചെയ്യാം. 19 വരെ സീറ്റ് അക്‌സ്പ്റ്റന്‍സ് ഫീസ് അടയ്‌ക്കാം. 20 നകം റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാവുന്നതാണ്. മൂന്ന് റൗണ്ടുകള്‍ വരെ സീറ്റ് അപ്ഗ്രഡേഷന് സൗകര്യം ലഭിക്കും.
നാലാമത്തെ റൗണ്ട് അലോട്ട്‌മെന്റ് നവംബര്‍ 23 വൈകിട്ട് 5 മണിക്ക്. ഡോക്കുമെന്റ് അപ്‌ലോഡിങ് 25 വരെ. 29 നകം സീറ്റ് അക്‌സ്പ്റ്റന്‍സ് ഫീസ് അടച്ച് 30 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാം.

മോപ് അപ് റൗണ്ടിലേക്കുള്ള ഒഴിവുള്ള സീറ്റുകള്‍ ഡിസംബര്‍ 4 ന് പ്രസിദ്ധപ്പെടുത്തും. കൗണ്‍സലിങ് ഫീസ് അടച്ച് പുതിയ ചോയിസ് ഫില്ലിങ് 8 നകം പൂര്‍ത്തിയാക്കാം. 11 ന് വൈകിട്ട് 5 മണിക്ക് സീറ്റ് അലോട്ട്‌മെന്റ്. 13 വരെ ഡോക്കുമെന്റ് അപ്‌ലോഡ് ചെയ്യാം. ഡിസംബര്‍ 16 നകം ഫീസ് അടച്ച് 18 വരെ അഡ്മിഷന്‍ നേടാവുന്നതാണ്.

വിവിധ കാര്‍ഷിക സര്‍വ്വകലാശാല/സ്ഥാപനങ്ങളിലായി ബിടെക്-അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് (375 സീറ്റുകള്‍), ബയോടെക്‌നോളജി (202), ഡെയറി ടെക്‌നോളജി (143), ഫുഡ് ടെക്‌നോളജി (172), ബിഎസ്‌സി (ഓണേഴ്‌സ്)- നാച്വര്‍ല്‍ ഫാമിങ് (45), അഗ്രികള്‍ച്ചര്‍ (2756), കമ്മ്യൂണിറ്റി സയന്‍സ് (240), ഫുഡ് ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റിറ്റിക്‌സ് (56), ഫോറസ്ട്രി (222), ഹോര്‍ട്ടികള്‍ച്ചര്‍ (623), സെറികള്‍ച്ചര്‍ (26), ബിഎഫ്എസ്‌സി (ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്) (235) കോഴ്‌സുകളിലാണ് പ്രവേശനം.

കേരള കാര്‍ഷിക സര്‍വ്വകലാശാല, വെള്ളാനിക്കര, തൃശൂരില്‍ ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് (സീറ്റുകള്‍ 7), ഫുഡ് ടെക്‌നോളജി (5), ബിഎസ്‌സി അഗ്രികള്‍ച്ചര്‍ (54), ഫോറസ്ട്രി (5) കോഴ്‌സുകളിലും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല പൂക്കോട് (വയനാട്), ബിടെക് ഡെയറി ടെക്‌നോളജി (7) കോഴ്‌സിലും പ്രവേശനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും https://icaradmission.in, www.icar.org.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

Tags: AgricultureICAR CounselingUndergraduate Courses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

Main Article

തൊഴില്‍ശക്തിയിലൂടെ പുരോഗതിയിലേക്ക്…

India

കൃഷിയില്‍ ഭാരതം തിളങ്ങുന്നുവെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്; കന്നുകാലി, മത്സ്യബന്ധന മേഖലയിലും വന്‍വളര്‍ച്ച

Kerala

കര്‍ഷകരെ തഴഞ്ഞ ബജറ്റ് :ജോസ് കെ. മാണി ഇനിയെങ്കിലും കര്‍ഷകപ്രേമത്തിന്റെ മുതലക്കണ്ണീര്‍ ഒഴുക്കല്‍ അവസാനിപ്പിക്കണം-എന്‍.ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.