ഐസിഎആര്‍-യുജി കൗണ്‍സലിങ് ബ്രോഷര്‍ https://icaradmission.in ല്‍
സിയുഇടി (ഐസിഎആര്‍-യുജി) 2023 റാങ്ക് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം.
രജിസ്ട്രേഷന് ഫീസ് 500 രൂപ, സീറ്റ് അക്സ്പ്റ്റന്‍സ് ഫീസ് 10,000 രൂപ
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ആഭിമുഖ്യത്തില്‍ അഗ്രികള്‍ച്ചര്‍/അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ഓണ്‍ലൈന്‍ കൗണ്‍സലിങ് നടപടികള്‍ക്ക് തുടക്കമായി.
കേരളമടക്കം സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലകളിലെ ബിരുദ കോഴ്സുകളില്‍ 20 ശതമാനം ഓള് ഇന്ത്യ ക്വാട്ടാ സീറ്റുകളിലും നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ഡിആര്‍ഐ) കര്‍ണാല്‍, ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ഐഎആര്‍ഐ) ന്യൂദല്‍ഹി, ആര്‍എല്‍ബി സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ വാഴ്സിറ്റി ഝാന്‍സി, ഡോ.ആര്.പി. സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ വാഴ്സിറ്റി പുസ എന്നിവിടങ്ങളിലെ കാര്‍ഷിക/അനുബന്ധ ബിരുദ കോഴ്സുകളില്‍ മുഴുവന്‍ സീറ്റുകളിലും മറ്റുമാണ് പ്രവേശനം.
അലോട്ട്മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടികളുമടങ്ങിയ ഐസിഎആര്‍-യുജി കൗണ്‍സലിങ് ബ്രോഷര്‍ https://icaradmission.in ല്‍ ലഭ്യമാണ്.
സിയുഇടി (ഐസിഎആര്‍-യുജി) 2023 റാങ്കുകാര്‍ക്കാണ് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ അവസരം. പ്രവേശനമാഗ്രഹിക്കുന്ന കോഴ്സുകളും സ്ഥാപനങ്ങളും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 15 വരെ ചോയിസ് ഫില്ലിങ്, രജിസ്ട്രേഷന് നടത്താവുന്നതാണ്. 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. ചോയിസ് ഫില്ലിങ് മാര്‍ഗ്ഗനിര്‍ദേശങ്ങളും കോഴ്സുകളും സ്ഥാപനങ്ങളും കൗണ്‍സലിങ് ബ്രോഷറിലുണ്ട്.
സീറ്റ് അലോട്ട്മെന്റ് നാല് റൗണ്ടുകളായിട്ടാണ്. ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്-അപ്/ഫൈനല്‍ റൗണ്ട് അലോട്ട്മെന്റുണ്ട്.
ഒന്നാം റൗണ്ട് അലോട്ട്മെന്റ് ഒക്ടോബര്‍ 16 വൈകുന്നേരം 5 മണിക്ക് വെബ്സൈറ്റില്‍ പ്രസി
ദ്ധപ്പെടുത്തും. 18 വൈകുന്നേരം 5 മണിക്ക് മുമ്പ് ഡോക്കുമെന്റ് അപ്ലോഡ് ചെയ്യണം. ഒക്ടോബര്‍ 25 ന് സീറ്റ് അക്സ്പ്റ്റന്‍സ് ഫീസായി 10,000 രൂപ ഒടുക്കണം. 27 ന് റിപ്പോര്‍ട്ട് ചെയ്ത് വ്യവസ്ഥകള്‍ പാലിച്ച് അഡ്മിഷന് നേടാവുന്നതാണ്.
രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഒക്ടോബര്‍ 30 വൈകുന്നേരം 5 മണിക്ക് പ്രസിദ്ധപ്പെടുത്തും. നവംബര്‍ ഒന്നിനകം ഡോക്കുമെന്റ് അപ്ലോഡ് ചെയ്യാം. 7 വരെ അക്സ്പ്റ്റന്‍സ് ഫീസ് അടയ്ക്കാം. 9 നകം റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.
മൂന്നാം റൗണ്ട് അലോട്ട്മെന്റ് നവംബര്‍ 13 വൈകിട്ട് 5 മണിക്ക്. 15 വരെ ഡോക്കുമെന്റ് അപ്ലോഡ് ചെയ്യാം. 19 വരെ സീറ്റ് അക്സ്പ്റ്റന്‍സ് ഫീസ് അടയ്ക്കാം. 20 നകം റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാവുന്നതാണ്. മൂന്ന് റൗണ്ടുകള്‍ വരെ സീറ്റ് അപ്ഗ്രഡേഷന് സൗകര്യം ലഭിക്കും.
നാലാമത്തെ റൗണ്ട് അലോട്ട്മെന്റ് നവംബര്‍ 23 വൈകിട്ട് 5 മണിക്ക്. ഡോക്കുമെന്റ് അപ്ലോഡിങ് 25 വരെ. 29 നകം സീറ്റ് അക്സ്പ്റ്റന്‍സ് ഫീസ് അടച്ച് 30 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം.
മോപ് അപ് റൗണ്ടിലേക്കുള്ള ഒഴിവുള്ള സീറ്റുകള്‍ ഡിസംബര്‍ 4 ന് പ്രസിദ്ധപ്പെടുത്തും. കൗണ്‍സലിങ് ഫീസ് അടച്ച് പുതിയ ചോയിസ് ഫില്ലിങ് 8 നകം പൂര്‍ത്തിയാക്കാം. 11 ന് വൈകിട്ട് 5 മണിക്ക് സീറ്റ് അലോട്ട്മെന്റ്. 13 വരെ ഡോക്കുമെന്റ് അപ്ലോഡ് ചെയ്യാം. ഡിസംബര്‍ 16 നകം ഫീസ് അടച്ച് 18 വരെ അഡ്മിഷന് നേടാവുന്നതാണ്.
വിവിധ കാര്‍ഷിക സര്‍വ്വകലാശാല/സ്ഥാപനങ്ങളിലായി ബിടെക്-അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് (375 സീറ്റുകള്‍), ബയോടെക്നോളജി (202), ഡെയറി ടെക്നോളജി (143), ഫുഡ് ടെക്നോളജി (172), ബിഎസ്സി (ഓണേഴ്സ്)- നാച്വര്ല് ഫാമിങ് (45), അഗ്രികള്‍ച്ചര്‍ (2756), കമ്മ്യൂണിറ്റി സയന്‍സ് (240), ഫുഡ് ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്റിറ്റിക്സ് (56), ഫോറസ്ട്രി (222), ഹോര്‍ട്ടികള്‍ച്ചര്‍ (623), സെറികള്‍ച്ചര്‍ (26), ബിഎഫ്എസ്സി (ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്) (235) കോഴ്സുകളിലാണ് പ്രവേശനം.
കേരള കാര്‍ഷിക സര്‍വ്വകലാശാല, വെള്ളാനിക്കര, തൃശൂരില്‍ ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് (സീറ്റുകള്‍ 7), ഫുഡ് ടെക്നോളജി (5), ബിഎസ്സി അഗ്രികള്‍ച്ചര്‍ (54), ഫോറസ്ട്രി (5) കോഴ്സുകളിലും കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല പൂക്കോട് (വയനാട്), ബിടെക് ഡെയറി ടെക്നോളജി (7) കോഴ്സിലും പ്രവേശനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും https://icaradmission.in, www.icar.org.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: