ഭൂമിയിലെ ഏറ്റവും ചെറിയ പൂച്ചെടിയാണ് വാട്ടര്‍മീല്‍. ഈ കുഞ്ഞന്‍ സസ്യം ബഹിരാകാശ യാത്രികര്‍ക്കുള്ള ഭക്ഷണവും ഓക്സിജന്‍ സ്രോതസുമായിരിക്കുമെന്നുള്ള പഠനങ്ങളാണ് പുറത്തുവരുന്നത്. തായ്ലന്ഡിലെ മഹിഡോള്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ നെതര്‍ലാന്‍ഡിലെ ESTEC സാങ്കേതിക കേന്ദ്രത്തിലായിരുന്നു പഠനം നടത്തിയത്. ഇവിടെയുള്ള ലാര്‍ജ് ഡയമീറ്റര്‍ സെന്‍ട്രിഫ്യൂജ് (ഘഉഇ) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു ഗവേഷണം.ജലസസ്യങ്ങള്‍ക്ക് ഭൂമിയുടെ ഉപരിതലത്തിനേക്കാളും ഗുരുത്വാകര്‍ഷണ ബലം (ഹൈപ്പര്‍ ഗ്രാവിറ്റി) നല്‍കിയുള്ള പരീക്ഷണങ്ങള്‍ നടക്കുന്നത് ഇവിടെയാണ്.
20 ഗ്രാം വാട്ടര്‍മീല്‍ സാമ്പിളുകള്‍ സ്വാഭാവിക സൂര്യപ്രകാശത്തെ അനുകരിക്കുന്ന എല്‍ഇഡി ഘടിപ്പിച്ച ബോക്സുകളില്‍ സ്ഥാപിച്ചു. സെന്ട്രിഫ്യൂജിനെ കറക്കിയാണ് ഇവ വളര്‍ത്തിയെടുക്കുന്നത്. രണ്ടാഴ്ചയോളമാണ് ഗവേഷകര്‍ പഠനം നടത്തിയത്. ജലാശയങ്ങളില്‍ പൊങ്ങി കിടക്കുന്ന സസ്യമായതിനാല്‍ ഗുരുത്വാകര്‍ഷണ വ്യതിയാനങ്ങള്‍ ഇതിന്റെ വളര്‍ച്ചയെയും വികാസത്തെയും സ്വാധീനിക്കുന്നു. ഗുരുത്വാകര്‍ഷണ ബലം വര്‍ദ്ധിച്ചാലും സസ്യം വളരുന്നതായി കണ്ടെത്തി. വളരാന്‍ മണ്ണിന്റെ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇവ ബഹിരാകാശ യാത്രികര്‍ക്ക് മുതല്‍ കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: