ഭോപാല്‍: സോണിയാ കുടുംബത്തെപോലും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിച്ച് വഞ്ചിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്.
മുന്‍പ് എല്ലാവരെയും വഞ്ചിച്ചിരുന്ന സോണിയാ കുടുംബത്തെ ഇന്ന് സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍ വഞ്ചിക്കുകയാണെന്ന് ശിവരാജ് സിങ് ചൗഹാന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോത്രവര്‍ഗക്കാര്‍ കൂടുതലുള്ള മണ്ഡല ജില്ലയില്‍ പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ വാദ്ര നടത്തിയ പ്രഖ്യാപനങ്ങളുടെ വീഡിയോ ചൂണ്ടിക്കാട്ടിയാണ് ചൗഹാന്റെ വിമര്‍ശനം.
പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കമല്‍നാഥ് പ്രിയങ്കയുടെ അടുത്തെത്തി ചില തിരുത്തലുകള്‍ വരുത്താന്‍ ആവശ്യപ്പെട്ടു. അതിനെക്കുറിച്ച് നിങ്ങള്‍ സംസാരിക്കൂ എന്ന് പ്രിയങ്ക, കമല്‍നാഥിനോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ മാത്രം സംസാരിച്ചാല്‍ മതിയെന്ന് കമല്‍നാഥ് നിര്‍ബന്ധിച്ചു. തുടര്‍ന്ന് എഴുതി നല്കിയ പ്രസംഗം വായിക്കാന്‍ നല്കി. ഒന്ന് മുതല്‍ എട്ട് ക്ലാസ് വരെ 500 രൂപയും എട്ട് മുതല്‍ 10 ക്ലാസ് വരെ 1000 രൂപയും പത്ത് മുതല്‍ 12 വരെ 1500 രൂപയും വര്‍ഷം നല്‍കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ചു. അപ്പോഴാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും മധ്യപ്രദേശിന്റെ ചുമതലയുമുള്ള രണ്‍ദീപ് സുര്‍ജേവാല പ്രിയങ്കയുടെ അടുത്ത് ചെന്നത്. പ്രതിവര്‍ഷം എന്നതിന് പകരം പ്രതിമാസം എന്ന് തിരുത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിവര്‍ഷം എന്നാണ് എഴുതി തന്നിരിക്കുന്നത് എന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
അവര്‍ എന്തെങ്കിലും എഴുതുന്നു, അവരോട് വായിക്കാന്‍ ആവശ്യപ്പെടുന്നു. അവര്‍ ചെയ്യുന്നതിന്റെ ഗൗരവം മനസിലാക്കണം. വര്‍ഷത്തില്‍ എന്നത് മാസം എന്നാക്കി. ഇവര്‍ ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. വോട്ട് തേടി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ കള്ളത്തരമാണ്, ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: