നോബേൽ പുരസ്‌കാര ജേതാവും അമേരിക്കൻ എഴുത്തുകാരി ലൂയിസ് ഗ്ലിക്ക് അന്തരിച്ചു. 80- വയസായിരുന്നു. 2020-ലാണ് ലൂയിസ് ഗ്ലിക്കിന് സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചത്. ദ് വൈൽഡ് ഐറിസ് എന്ന കൃതിയിലൂടെ പുലിറ്റ്‌സർ സമ്മാനവും കവിയത്രി സ്വന്തമാക്കി.
1943-ൽ ന്യൂയോർക്കിലാണ് ജനനം. ലോങ് ഐലൻഡിലായിരുന്നു വളർന്നത്. ബാല്യ കാലം മുതൽ കവിതകൾ രചിച്ചിരുന്നു. പ്രതിസന്ധികളിൽ നിന്നാണ് ഗ്ലിക്ക് രചനയിലേക്ക് ചുവടു വെയ്‌ക്കുന്നത്. സഹോദരിയുടെ മരണവും നേരിട്ട ശാരീരിക മാനസിക പ്രശ്‌നങ്ങളും ഇതിന് ഊർജ്ജമായി മാറി.
ആദ്യ വിവാഹത്തിൽ നിന്നും മോചിതയായതിന് പിന്നാലെ ആദ്യ കവിതാസമാഹാരമായ ഫസ്റ്റ്‌ബോൺ പുറത്തിറക്കി, വീട് അഗ്നിക്കിരയായതിന് പിന്നാലെ ദ ട്രയംഫ് ഓഫ് അക്കിലസ് രചിച്ചു. 16 കവിതാ സമാഹാരങ്ങളാണ് ഗ്ലിക്കിന്റേതായി ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: