കണ്ണൂര്‍: ബിജെപി അഴീക്കോട് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ കോര്പറേഷന് കൗണ്‍സിലറുമായ വി.കെ. ഷൈജു 12 ദിവസം കൊണ്ട് ജന്മഭൂമി വരിക്കാരാക്കിയത് 103 പേരെ. കണ്ണൂര്‍ കോര്‍പറേഷനിലെ ഏക ബിജെപി അംഗമായ ഷൈജു പളളിക്കുന്ന് വാര്‍ഡില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കോര്പറേഷന് കൗണ്‍സിലര്‍ എന്ന നിലയില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങളാണ് കോര്‍പറേഷനിലെ മറ്റ് വാര്‍ഡുകളിലും സ്വന്തം നിയോജകമണ്ഡലമായ അഴീക്കോടും ഷൈജു കാഴ്ചവയ്ക്കുന്നത്.
ഇടത്-വലത് പരസ്പര ധാരണയോടെ ഭരണം മുന്നോട്ടു പോകുന്ന കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗങ്ങളില്‍ യഥാര്‍ത്ഥ പ്രതിപക്ഷ ശബ്ദമാകുന്നത് ഷൈജുവിന്റെ നിലപാടുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: