തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും വ്യവസായിയും മാതൃഭൂമി ഡയറക്ടറുമായിരുന്ന പി.വി. ഗംഗാധരന്റെ നിര്യാണത്തില്‍ ഭാരതീയ വിചാരകേന്ദ്രം അനുശോചിച്ചു.
മലയാള ചലച്ചിത്രരംഗം സമഗ്ര വികാസത്തിന്റെ പാതയില്‍ പ്രവേശിച്ച ഘട്ടത്തിലാണ് യുവാവായ ഗംഗാധരന് ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് വന്നത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നു. അവയില്‍ പലതും സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയവയുമാണ്.
ചലച്ചിത്ര രംഗത്ത് മാത്രമല്ല, കോഴിക്കോട്ടെ സാംസ്കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. വ്യത്യസ്ത സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും ഒരിക്കലും പിന്നിലായിരുന്നില്ല. പി.വി. ഗംഗാധരന്റെ ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ആ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ ആര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റ കുടുംബാംഗങ്ങളുടെയും മറ്റ് ബന്ധുമിത്രാദികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: