Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസ് ബന്ദികളാക്കിയ 250 പേരെ മോചിപ്പിച്ചു; 13 പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2023, 06:15 am IST
in World

ടെല്‍അവീവ്: ഇസ്രായേല്‍-ഹമാസ് പോരാട്ടം ശക്തമാകുന്നതിനിടെ ഹമാസ് ബന്ദികളാക്കിയ പതിമൂന്നു പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഇവരില്‍ വിദേശികളുമുണ്ട്. ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ ഗാസയിലെ അഞ്ചു കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇതിനിടെ ഇസ്രായേല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗാസയില്‍ നിന്ന് ജനങ്ങളുടെ കൂട്ട പലായനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഭീകരര്‍ ബന്ദികളാക്കിയ 250 ഇസ്രായേലികളെ പ്രതിരോധ സേന മോചിപ്പിച്ചു. ഗാസ അതിര്‍ത്തിക്കു സമീപത്തുനിന്ന് ഇവരെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ സേന പങ്കുവച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ ‘ഷായെറ്റെറ്റ് 13’ യൂണിറ്റാണ് സൂഫ ഔട്ട്പോസ്റ്റില്‍ കടന്നു കയറി 60 ഭീകരരെ വധിച്ച്, ബന്ദികളെ രക്ഷപ്പെടുത്തിയത്. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലിയും കൊല്ലപ്പെട്ടവരിലുണ്ട്. 26 ഹമാസ് ഭീകരരെ സൈന്യം പിടികൂടി.

ഹമാസ് ഭീകരരില്‍ നിന്ന് സൂഫ പോസ്റ്റിന്റെ നിയന്ത്രണം പിടിച്ചെടുത്ത സേന, ചുറ്റും വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചു. ഇസ്രായേല്‍ ആക്രമണത്തിന് ഹമാസിനെ ആഗോള ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് സഹായിച്ചെന്ന് ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി നൂര്‍ ഗിലോണ്‍ പറഞ്ഞു. അതിനിടെ, അമേരിക്കയ്‌ക്കു പുറമേ ബ്രിട്ടനും ഇസ്രായേലിന് സഹായവുമായെത്തി. കിഴക്കന്‍ മധ്യധരണ്യാഴിയില്‍ ബ്രിട്ടന്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചു.
ഇസ്രായേലിനെതിരേ വടക്കന്‍ അതിര്‍ത്തിയില്‍ പുതിയ ചേരി രൂപപ്പെടുമോയെന്ന ആശങ്ക ശക്തമായി. ഗാസ മുനമ്പിലെ ഇസ്രായേല്‍ നടപടികളെ ആശ്രയിച്ചാകും പുതിയ പോര്‍ മുന്നണിയെന്ന് ഇറാന്‍ മുന്നറിയിപ്പു നല്കി. പുതിയ ചേരി രൂപീകരിക്കണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലാഹിയന്‍ വെളിപ്പെടുത്തി.

അതേസമയം, ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഗാസ വിട്ടുപോകാന്‍ പ്രദേശവാസികള്‍ക്കു ഇസ്രായേല്‍ മുന്നറിയിപ്പുകൊടുത്ത്. എന്നാല്‍, ഇസ്രായേലിന്റെ വാക്കുകേട്ട് ഒഴിഞ്ഞുപോകരുതെന്ന് ഹമാസ് നിര്‍ദേശിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭയോടും ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഗാസ മുനമ്പിലെ വടക്കന്‍ പ്രദേശങ്ങളില്‍ ഹമാസിനെതിരേയുള്ള പോരാട്ടം ബലപ്പെടുത്താനാണ് ഇസ്രായേല്‍ ലക്ഷ്യം. കരയുദ്ധമാരംഭിച്ചാല്‍ ശക്തമായി നേരിടുമെന്ന് ഹമാസും പ്രഖ്യാപിച്ചു.

12 പേരെ കാണാതായതിനു പിന്നാലെ തങ്ങളുടെ പൗരന്മാര്‍ എത്രയും പെട്ടെന്ന് ഇസ്രായേല്‍ വിട്ടുപോരണമെന്ന് റഷ്യ അറിയിച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ഇന്നലെ ഇസ്രായേല്‍ സന്ദര്‍ശിച്ചു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകളുണ്ടായി. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസുമായും സംഭാഷണം നടത്തി.

Tags: killedIsraelGazaHamas terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

US

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ

പുതിയ വാര്‍ത്തകള്‍

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.