5,000 വര്‍ഷം പഴക്കമുള്ള വീഞ്ഞ് കണ്ടെത്തി. പുരാതന ഈജിപ്ഷ്യന്‍ രാജ്ഞിയായിരുന്ന മെര്‍നീത്ത് രാജ്ഞിയുടെ ശവകുടീരത്തില്‍ നിന്നാണ് വൈന്‍ ജാറുകള്‍ കണ്ടെടുത്തത്. വിയന്ന സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകരാണ് അതിപുരാതനമായ വൈന്‍ ജാറുകള്‍ കണ്ടെടുത്തത്. ബിസി 3000 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, ഈജിപ്തിന്റെ ആദ്യ സ്ത്രീ ഭരണാധികാരിയായ മെര്‍നീത്ത് രാജ്ഞിയുടെ ശവകുടീരത്തിലാണ് പ്രമുഖ ഗവേഷകയായ ക്രിസ്റ്റ്യാന കോഹ്ലറുടെ നേതൃത്വത്തിലുള്ള ജര്‍മ്മന്‍-ഓസ്ട്രിയന്‍ സംഘം വന്‍ വീഞ്ഞ് ശേഖരം കണ്ടെത്തിയത്.
സ്വന്തമായി രാജകീയ ശവകൂടീരം ഉണ്ടായിരുന്ന ഏക സ്ത്രീയായിരുന്നു മെര്‍നീത്ത് രാജ്ഞി. ഈജിപ്തിലെ അബിഡോസിലാണ് ഈ ശവകൂടീരമുള്ളത്. ഈജ്പിതിന്റെ ആദ്യത്തെ സ്ത്രീ ഫറോവയായി കണക്കാപ്പെടുന്ന സ്ത്രീയാണ് ഇവര്‍. വൈന്‍ ജാറുകള്‍ക്കൊപ്പം ചരിത്രപ്രധാനമായ മറ്റ് പല വസ്തുക്കളും രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
നൂറുകണക്കിന് വലിയ വൈന്‍ ജാറുകളാണ് ശവകൂടീരത്തില്‍ നിന്ന് ലഭിച്ചതെന്നും ഇവയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം. ഇവയില്‍ പലതിലും മുദ്ര പതിപ്പിച്ചിരുന്നു. അവയില്‍ നിന്നാണ് മെര്‍നീത്ത് രാജ്ഞിയുടേതാണ് ശവകൂടീരമെന്ന് മനസിലായതെന്ന് ഗവേഷകസംഘം പറഞ്ഞു. രാജ്ഞിയുടെ ശവകുടീര സമുച്ചയത്തില്‍ സേവകരുടെയും പരിവാരങ്ങളുടെയും ശവകൂടീരങ്ങളും ഉള്‍പ്പെടുന്നു. മെരിനീത്ത് രാജ്ഞിക്ക് പുറമേ 41 പേരുടെ ശവകൂടീരമാണ് അബിഡോസ് മരുഭൂമിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: