Categories: World

24 മണിക്കൂറിനുള്ളില്‍ മാറണം:11 ലക്ഷം ഗാസ നിവാസികള്‍ക്ക് ഇസ്രായേൽ മുന്നറിയിപ്പ്, മാനുഷിക പ്രത്യാഘാതമുണ്ടാക്കുമെന്ന് യുഎന്‍

Published by

ഗാസ സിറ്റി: അടുത്ത 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തേക്ക് മാറാന്‍ 11 ലക്ഷം ഗാസ നിവാസികള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്കിയതായി യുഎന്‍. ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ കനത്ത വ്യോമാക്രമണം നടത്തുകയും അതിര്‍ത്തിക്ക് സമീപം ഇസ്രേലി ടാങ്കുകള്‍ യുദ്ധസജ്ജരായി നിലയുറപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്. ഇത് ഗാസയിലേക്കുള്ള കരയാക്രമണത്തിനു മുന്നോടിയായേക്കാമെന്നാണ് പലസ്തീനികളുടെ ഭയം.

അതേസമയം, ജനങ്ങളെ ഇത്തരത്തില്‍ മാറ്റുന്നത് ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്കുന്നത്. വീണ്ടും മാനുഷിക ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഇസ്രയേലിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നും യുഎന്‍ വക്താവ് സ്‌റ്റെഫാന്‍ ഡുജാറിക് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം പൗരന്മാരും സുരക്ഷാ സൈനികരും ഉൾപ്പടെ നൂറ്റൻപതോളം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ വ്യക്തമാക്കി. എന്നാൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങൾ ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരും വിദേശികളും ഉൾപ്പടെ 13 പേർ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് ആരോപിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by