ജയ്‌പൂർ: സിഗരറ്റ് നൽകാത്തതിൽ പ്രകോപിതനായി 20-കാരനെ സുഹൃത്തുക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു.
രോഹിത് എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പ് രോഹിത് സുഹൃത്തുക്കളായ ജയ്, സുമിത് സിംഗ് എന്നിവർക്കൊപ്പം മദ്യപിച്ചിരുന്നു. ഇതിനിടെ സിഗരറ്റിന്റെ പേരിൽ തർക്കമുണ്ടാകുകയായിരുന്നു. മദ്യപിക്കുന്നതിനിടെ രോഹിതിനോട് ജയ് സിഗരറ്റ് ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയതെന്ന് പോലീസ് പറയുന്നു.
സിഗരറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ആക്രമിക്കുകയായിരുന്നു. പിന്നാലെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















