Categories: IndiaTechnology

ഇനി കയ്യിൽ കിട്ടുന്ന ആർക്കും എളുപ്പത്തിൽ ആക്‌സസ് സാദ്ധ്യമാകില്ല; ഫിംഗർ പ്രിൻ്റ് സെക്യൂരിറ്റി ഫീച്ചറുമായി പെൻഡ്രൈവ്

Published by

ഡാറ്റാ സുരക്ഷയുടെ പ്രാധാന്യം മുൻനിർത്തി ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ ഉൾപ്പെടെയുള്ള പെൻഡ്രൈവ് അവതരിപ്പിച്ച് ലെക്‌സർ. ജമ്പ് ഡ്രൈവ് എഫ് 35 എന്ന പേരിലാണ് പെൻഡ്രൈവ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്.

ജോലി സംബന്ധമായ കാര്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഫോട്ടോ, വീഡിയോ എന്നിങ്ങനെ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ഇവ കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും പെൻഡ്രൈവുകളാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് വെല്ലുവിളി നേരിടുന്ന കാര്യമാണ്. പെൻഡ്രൈവ് കയ്യിൽ ലഭിക്കുന്ന ആർക്കും ഇതിൽ നിന്നും ഡാറ്റ കൈക്കലാക്കാൻ സാധിക്കും.

ഇവയിലേക്ക് ആക്‌സസ് നേടാൻ എളുപ്പം സാധിക്കുമായിരുന്നു. ഫിംഗർപ്രിന്റ് സുരക്ഷാ സംവിധാനത്തോടുകൂടി എത്തുന്ന ലെക്‌സറിന്റെ ജമ്പ് ഡ്രൈവ് എഫ് 35 വിരലടയാളം ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കും. ഇതിനാൽ മറ്റാർക്കും എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയില്ല എന്നതാണ് പ്രത്യേകത. ഇതിൽ ഉൾപ്പെടുത്തുന്ന ഡാറ്റ സുരക്ഷിതമാക്കാൻ 256 AES എൻക്രിപ്ഷൻ സ്റ്റാൻഡേർഡിനെയാണ് ആശ്രയിക്കുന്നത്. 10 വിരലടയാളങ്ങൾക്ക് വരെ ആക്‌സസ് ചെയ്യുവാനാകുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒറ്റ സെക്കൻഡിൽ തന്നെ പെൻഡ്രൈവ് ഡാറ്റ ആക്സസ് ചെയ്യാൻ ഇതിലെ അൾട്രാ ഫാസ്റ്റ് റെക്കഗ്‌നിഷൻ സഹായിക്കും. F35ന് സോഫ്റ്റ്വെയർ ഡ്രൈവറുകൾ ആവശ്യമില്ല. ഡ്രൈവ് പ്ലഗ് ഇൻ ചെയ്ത് പാസ്വേഡ് രൂപീകരിക്കാനും വിരലടയാളം ഉപയോഗിച്ച് സുരക്ഷിതമാക്കാനും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിക്കാം. 256-ബിറ്റ് എഇഎസ് എൻക്രിപ്ഷൻ, മൂന്ന് വർഷത്തെ പരിമിത വാറന്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by