കൊച്ചി: മലയാള ഭാഷയെ തന്റെ ജീവനായിക്കണ്ട് നെഞ്ചോട് ചേര്‍ത്ത വ്യക്തിത്വമായിരുന്നു നിരൂപകന് പ്രൊഫ. എം. കൃഷ്ണന് നായരെന്ന് പ്രൊഫ എം.കെ. സാനു. മഹാരാജാസ് കോളജില്‍ പ്രൊഫ. എം. കൃഷ്ണന് നായര്‍ ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മകഥ രചിക്കാത്ത സാഹിത്യകാരനാണ് അദ്ദേഹമെന്നും എം.കെ. സാനു ചൂണ്ടിക്കാട്ടി.
നിരൂപണ സാഹിത്യത്തെ ജനകീയവത്കരിച്ച പ്രതിഭയായിരുന്നു കൃഷ്ണന് നായരെന്ന് പ്രൊഫ. രമാകാന്തന് പറഞ്ഞു. സാഹിത്യ അക്കാദമിയും മഹാരാജാസ് കോളജും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കെ.പി. രാമനുണ്ണി അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ വി.എസ്. ജോയി, പൂജ. പി, ബാലസുന്ദരം സി.ഐ, സി.സി ജയചന്ദ്രന്, സുമി ജോയി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: