ടെല്‍ അവീവ്: ഇസ്രായേലിലെ കുട്ടികളുടെ ചോരക്കുകാരണമായ അവസാന ഭീകരനെയും വേട്ടയാടി കൊല്ലുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ബ്രസല്‍സില്‍ നടന്ന നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന് (നാറ്റോ) മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ഹമാസിനെ മുച്ചൂടും മുടിക്കും. ഗാസയിലെ ഐഎസ് ആണ് ഹമാസ്. ഇറാന് ധനസഹായവും പിന്തുണയും നല്കുന്ന ഈ കാട്ടാളന്മാരെ ഇസ്രായേല്‍ പൂര്‍ണ്ണമായും നശിപ്പിക്കും. നമ്മുടെ കുട്ടികളെ പോലും നിഷ്കരുണം കൊന്ന ഭീകരരെ വേട്ടയാടി ഇല്ലാതാക്കുിമെന്നും അദേഹം പറഞ്ഞു.
നാറ്റോ രാജ്യങ്ങള്‍ക്കുമുന്നില്‍ പ്രായഭേദമന്യ ഹമാസ് നടത്തുന്ന ഭീകരതയെ കുറിച്ച് അദേഹം വ്യക്തമാക്കി. ഒപ്പം ഇസ്രായേല്‍ പൗരന്മാര്ക്കും സൈനികര്‍ക്കും വിദേശ പൗരന്മാര്ക്കും എതിരായ ചില ആക്രമണങ്ങളുടെ സെന്‍സര്‍ ചെയ്യാത്ത വീഡിയോയും അവരെ കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ഞങ്ങള്‍ക്കുനേരെ മയമില്ലാതെയാണ് ആക്രമണം നടന്നത്. ഇത് 1943 അല്ല 2023 ആണ്. നമ്മള് പഴയ ജൂതന്മാരല്ല. ഇന്ന് ഇസ്രായേല്‍ രാഷ്ട്രം ശക്തമാണ്. ഞങ്ങളുടെ ഐക്യവും ശക്തവുമാണെന്ന് അദേഹം പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിന് ശേഷം ഇസ്രയേലിനുള്ള ആഗോള പിന്തുണ വര്‍ദ്ധിച്ചതില്‍ അദ്ദേഹം സന്തോഷമറിയിക്കുകയും ചെയ്തു. ഹമാസ് ആക്രമണത്തില്‍ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 1,300 ആയി ഉയര്‍ന്നു. 3300 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 350 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: