കണ്ണൂർ: ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ടൗണിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റാകാം മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. നെല്ലിക്കംപായിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് മരിച്ചത്.
അതേസമയം ഉളിക്കലിൽ ഇറങ്ങിയ കാട്ടാന വനത്തിലേക്ക് പ്രവേശിച്ചതായാണ് നിഗമനം. കാൽപ്പാടുകൾ നിരീക്ഷിച്ച വനപാലകരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് മണിക്കൂറോളമാണ് കാട്ടാന ടൗണിൽ നിലയുറപ്പിച്ചത്. ഇവിടെ നിന്നും ആനയെ ഒഴിപ്പിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇന്നലെ ആനയെ കണ്ട് ഓടിയ ആറ് പേർ വീണ് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: