ടെല്‍അവീവ്: ടെലിവിഷന്‍ താരം മധുര നായിക്കിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്രായേലില്‍ കൊല്ലപ്പെട്ടു. മധുരയാണ് ഇത് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുട്ടികളുടെ കണ്മുന്നിലാണ് സഹോദരി ഒഡായയും ഭര്‍ത്താവും കൊല്ലപ്പെട്ടത്.
ഭാരത വംശജയായ ജൂത മത വിശ്വാസിയാണെന്നു പറഞ്ഞാണ് മധുരയുടെ വീഡിയോ ആരംഭിക്കുന്നത്. ഭാരതത്തിലിപ്പോള്‍ മൂവായിരത്തോളം ജൂതരേയുള്ളൂ. ഒക്ടോബര്‍ ഏഴിന് സ്വന്തം കുടുംബത്തിലെ ഒരു മകളും മകനും നഷ്ടമായി. കസിന് ഒഡായയും ഭര്‍ത്താവും അവരുടെ മക്കളുടെ കണ്മുന്നിലും കൊല്ലപ്പെട്ടു.
ഞാനും എന്റെ കുടുംബവും ഇന്നനുഭവിക്കുന്ന സങ്കടങ്ങളും വികാരങ്ങളും വാക്കുകളാല്‍ പറഞ്ഞറിയിക്കാനാകില്ല. ഇന്ന് ഇസ്രായേല്‍ വേദനയിലാണ്. അവളുടെ കുട്ടികളും അവളുടെ സ്ത്രീകളും അവളുടെ തെരുവുകളും ഹമാസ് രോഷത്തില്‍ എരിയുന്നു. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, ദുര്‍ബലര്‍ എന്നിവരെയാണ് ഹമാസ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം, ഞങ്ങളുടെ വേദന ലോകം കാണാന്‍ ഞാന്‍ എന്റെ സഹോദരിയുടെയും കുടുംബത്തിന്റെയും ചിത്രം പോസ്റ്റ് ചെയ്തു. എന്നാല്‍ പാലസ്തീന് അനുകൂല അറബ് പ്രചാരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നതു കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ജൂതയായതിന്റെ പേരില്‍ ഞാന്‍ ലജ്ജിച്ചു, അപമാനിക്കപ്പെട്ടു, നോട്ടപ്പുള്ളിയായി. ഇന്ന് ഞാന്‍ ശബ്ദമുയര്‍ത്താന്‍ ആഗ്രഹിക്കുന്നു, മധുര വീഡിയോയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: